Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​കരുടെ...

തീ​ർ​ഥാ​ട​കരുടെ സന്ദർശനം: മ​ദീ​ന​യി​ലെ വി​പ​ണി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി വാ​ണി​ജ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
തീ​ർ​ഥാ​ട​കരുടെ സന്ദർശനം: മ​ദീ​ന​യി​ലെ   വി​പ​ണി​ക​ളി​ൽ  പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി വാ​ണി​ജ്യ   മ​ന്ത്രാ​ല​യം
cancel

മ​ദീ​ന: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച്​ ന​ഗ​ര​ത്തി​ലെ വി​വി​ധ വി​പ​ണി​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വി​പ​ണി​ക​ളി​ലും ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും അ​വ​യു​ടെ ഗു​ണ​മേ​ന്മ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് മ​ന്ത്രാ​ല​യം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നൊ​പ്പം തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള സേ​വ​ന​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത വി​ല​യി​രു​ത്താ​നും പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

മ​ദീ​ന​യി​ലെ സെ​ൻ​ട്ര​ൽ ഏ​രി​യ, ഖു​ബാ​അ് മ​സ്ജി​ദ് പ​രി​സ​രം, ഖി​ബ്‍ല​തൈ​ൻ മ​സ്ജി​ദ് പ്ര​ദേ​ശം, ഹ​റ​മൈ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ലും ഷോ​പ്പി​ങ് സെ​ന്റ​റു​ക​ളി​ലു​മാ​ണ് മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന​മാ​യും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കൂ​ടാ​തെ പ്ര​വാ​ച​ക പ​ള്ളി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​ർ​ണ-​ആ​ഭ​ര​ണ വി​പ​ണി​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​പ​ണി​ക​ളി​ലെ​യും വി​വി​ധ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഉ​ൽ​പ​ന്ന വി​ത​ര​ണ സ്ഥി​തി​ഗ​തി​ക​ൾ തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madinahsaudiarabiahajj
News Summary - Pilgrims' Visit: Ministry of Commerce Intensifies Inspections in Madinah Markets
Next Story