Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​ർ...

തീ​ർ​ഥാ​ട​ക​ർ ‘മെ​ഡി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രേ​സ്‌​ലെ​റ്റ്’ ധ​രി​ക്ക​ണം

text_fields
bookmark_border
തീ​ർ​ഥാ​ട​ക​ർ ‘മെ​ഡി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രേ​സ്‌​ലെ​റ്റ്’ ധ​രി​ക്ക​ണം
cancel

മ​ക്ക: ഹ​ജ്ജ് വേ​ള​യി​ൽ തീ​ർ​ഥാ​ട​ക​ർ ‘മെ​ഡി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രേ​സ്‌​ലെ​റ്റ്’ ധ​രി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നും ഉ​ട​ൻ ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​നും ഈ ​ഉ​പ​ക​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​ന്ത്രാ​ല​യ​ത്തി​െൻറ ഔ​ദ്യോ​ഗി​ക ബോ​ധ​വ​ത്ക​ര​ണ പ്ലാ​റ്റ്‌​ഫോ​മാ​യ ‘ലൈ​വ് ഹെ​ൽ​ത്തി’​യി​ലൂ​ടെ​യാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ നി​ല​വി​ലെ ആ​രോ​ഗ്യ​സ്ഥി​തി, അ​വ​ർ​ക്കു​ള്ള വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ വി​വ​ര​ങ്ങ​ളാ​ണ് ഈ ​മെ​ഡി​ക്ക​ൽ ബ്രേ​സ്‌​ലെ​റ്റി​ൽ ഉ​ള്ള​ട​ങ്ങു​ക.

ഇ​ത് ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കും. പ്ര​ത്യേ​കി​ച്ച് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, പ​രി​ക്കേ​റ്റ വ്യ​ക്തി​യു​ടെ മു​ൻ​കാ​ല മെ​ഡി​ക്ക​ൽ ച​രി​ത്രം പ​രി​ശോ​ധി​ക്കാ​ൻ എ​ടു​ക്കു​ന്ന സ​മ​യം ലാ​ഭി​ക്കാ​നും ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​ജ്ജ് യാ​ത്ര​യി​ലു​ട​നീ​ളം തീ​ർ​ഥാ​ട​ക​രി​ൽ പ്ര​തി​രോ​ധ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും അ​വ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കു​ന്ന ‘ഹ​ജ്ജ് ഇ​ൻ ഗു​ഡ് ഹെ​ൽ​ത്ത്’ എ​ന്ന സം​രം​ഭ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഹ​ജ്ജ് സീ​സ​ണി​ൽ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ആ​രോ​ഗ്യ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നും മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ആ​രോ​ഗ്യ-​ബോ​ധ​വ​ത്ക​ര​ണ സേ​വ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും, മെ​ഡി​ക്ക​ൽ സം​ശ​യ​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി ‘937’ എ​ന്ന ഹെ​ൽ​പ്പ്‌​ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഹ​ജ്ജ്​ തീ​ർ​ഥാ​ട​നം ന​ട​പ്പാ​ത​ക​ളി​ൽ 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ 2400 വാ​ട്ട​ർ ടാ​പ്പു​ക​ൾ

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന ന​ട​പ്പാ​ത​ക​ളി​ൽ 24 മ​ണി​ക്കൂ​റും ത​ണു​ത്ത​തും ശു​ദ്ധ​വു​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക എ​ൻ​ജി​നീ​യ​റി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്ത 2400-ല​ധി​കം വാ​ട്ട​ർ ടാ​പ്പു​ക​ൾ സ്ഥാ​പി​ച്ചു. മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​െൻറ എ​ക്സി​ക്യൂ​ട്ടി​വ് വി​ഭാ​ഗ​മാ​യ ‘ക​ദാ​ന ഡെ​വ​ല​പ്‌​മെ​ന്റ് ആ​ൻ​ഡ് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ക​മ്പ​നി’​യാ​ണ് ഈ ​ബൃ​ഹ​ത്താ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

തീ​ർ​ഥാ​ട​ക​ർ​ക്ക് കേ​വ​ലം സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന​പ്പു​റം, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​യി​ൽ ക​ടു​ത്ത ചൂ​ട് മൂ​ല​മു​ണ്ടാ​കു​ന്ന ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും സ​മ്മ​ർ​ദ​വും കു​റ​ക്കു​ക, അ​വ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും ശാ​ന്ത​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മി​ക​ച്ചൊ​രു ഹ​ജ്ജ് അ​നു​ഭ​വം തീ​ർ​ഥാ​ട​ക​ർ​ക്ക് സ​മ്മാ​നി​ക്കാ​ൻ ഈ ​ക്ര​മീ​ക​ര​ണം സ​ഹാ​യി​ക്കും. ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലും ത​ട​സ്സ​മി​ല്ലാ​തെ​യും ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സേ​വ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ക​ദാ​ന ക​മ്പ​നി​ക്കു​ള്ള പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​പു​തി​യ കാ​ൽ​വെ​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalpilgrimsWearing
News Summary - Pilgrims must wear a 'medical information bracelet'
Next Story