Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീർഥാടകർ ഇൻഫ്ലുവൻസ വാക്സിനെടുക്കണം, മാസ്ക് ധരിക്കണം

text_fields
bookmark_border
സാംക്രമിക രോഗപ്രതിരോധം
തീർഥാടകർ ഇൻഫ്ലുവൻസ വാക്സിനെടുക്കണം, മാസ്ക് ധരിക്കണം
cancel
Listen to this Article

മക്ക: കാലാവസ്ഥ മാറ്റവും തണുപ്പും അനുഭവപ്പെടുന്ന ഈ സമയത്ത് മക്കയിലെത്തുന്ന തീർഥാടകർ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്ന് ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. ഇരുഹറമിലെത്തുന്ന സന്ദർശകരെ സംരക്ഷിക്കുന്നതിനും തീർഥാടകർക്കും ഉംറ സഹായികൾക്കും സീസണൽ രോഗങ്ങൾ പടരുന്നത് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ഹറമുകളിലെത്തുന്നവർ മാസ്‌ക് ധരിക്കണം. ഇത്​ സംബന്ധിച്ച ബോധവത്കരണ പോസ്​റ്റ്​ അതോറിറ്റി പുറത്തിറക്കി. സാംക്രമിക രോഗങ്ങൾ തടയുന്നതിനും അണുബാധയുടെ വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികളിൽ ഇത് ഉൾപ്പെടുന്നതായി അതോറിറ്റി സൂചിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pilgrims must get influenza vaccine, wear masks
Next Story