Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​ച​ക ന​ഗ​രി​യി​ൽ...

പ്ര​വാ​ച​ക ന​ഗ​രി​യി​ൽ ആ​ത്മ​നി​ർ​വൃ​തി​യോ​ടെ തീ​ർ​ഥാ​ട​ക​ർ; മ​ദീ​ന​യി​ലെ ച​രി​ത്ര ഭൂ​മി​ക​ളി​ൽ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം

text_fields
bookmark_border
പ്ര​വാ​ച​ക ന​ഗ​രി​യി​ൽ ആ​ത്മ​നി​ർ​വൃ​തി​യോ​ടെ തീ​ർ​ഥാ​ട​ക​ർ; മ​ദീ​ന​യി​ലെ ച​രി​ത്ര ഭൂ​മി​ക​ളി​ൽ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം
cancel
camera_alt

കേ​ര​ള ഹ​ജ്ജ് ഗ്രൂ​പ്പി​ൽ ഹ​ജ്ജി​നെ​ത്തി​യ​വ​ർ മ​ദീ​ന​യി​ലെ വി​വി​ധ ച​രി​ത്ര​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​ദീ​ന: ഹ​ജ്ജ് ക​ർ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​വാ​ച​ക ന​ഗ​രി​യാ​യ മ​ദീ​ന​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള തീ​ർ​ഥാ​ട​ക​രി​ൽ ചി​ല​ർ ഇ​വി​ടു​ത്തെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. ഹ​ജ്ജി​ന് മു​ൻ​പാ​യി മ​ദീ​ന​യി​ലെ​ത്തു​ന്ന ഹാ​ജി​മാ​ർ മ​സ്ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ൽ സ​വി​ശേ​ഷ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഇ​ട​ങ്ങ​ൾ കൂ​ടി തൊ​ട്ട​റി​യാ​നാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും മ​റ്റു തീ​ർ​ഥാ​ട​ക​ർ ച​രി​ത്ര ശേ​ഷി​പ്പു​ക​ൾ കാ​ണാ​നാ​യി മ​ദീ​ന​യി​ലേ​ക്ക് എ​ത്തു​ക. രാ​ജ്യ​ത്തെ ഇ​ത്ത​രം ച​രി​ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ വി​ശ്വാ​സി​ക​ൾ​ക്ക് ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​െൻറ നാ​ൾ​വ​ഴി​ക​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​നും ആ​ത്മ​ഹ​ർ​ഷം കൊ​ള്ളാ​നും സാ​ധി​ക്കു​ന്നു​ണ്ട്. ഹ​ജ്ജി​നാ​യെ​ത്തു​ന്ന ഹാ​ജി​മാ​ർ ഈ ​ച​രി​ത്ര​യി​ട​ങ്ങ​ൾ കൂ​ടി സ​ന്ദ​ർ​ശി​ച്ച് ത​ങ്ങ​ളു​ടെ ആ​ത്മീ​യ യാ​ത്ര പൂ​ർ​ണ്ണ​മാ​ക്കി​യാ​ണ് ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

ദി​വ​സേ​ന ധാ​രാ​ളം തീ​ർ​ഥാ​ട​ക​രാ​ണ് മ​ദീ​ന​യി​ലെ ച​രി​ത്ര പ്ര​ദേ​ശ​ങ്ങ​ൾ കാ​ണാ​നും അ​തി​െൻറ പ​ശ്ചാ​ത്ത​ലം ഗ്ര​ഹി​ക്കാ​നു​മാ​യി എ​ത്തി​ച്ചേ​രു​ന്ന​ത്. ഉ​ഹ്ദ് പോ​രാ​ളി​ക​ളു​ടെ ഖ​ബ​റി​ടം, ഉ​ഹ്ദ് മ​ല, ബി​അ്ർ ഉ​സ്മാ​ന്‍, ബി​അ്ർ ഗ​ര്‍സ്, മ​സ്ജി​ദ് ഖി​ബ് ല​തൈ​ന്‍, ഹ​ദീ​ഖ​തു​ൽ ബൈ​അ, മ​സ്ജി​ദു​ൽ ഗ​മാ​മ, ഖ​സ്ര്‍ ഉ​ര്‍വ​ത് ബ്‌​നു സു​ബൈ​ര്‍, ഹി​ജാ​സ് റെ​യി​വെ സ്​​റ്റേ​ഷ​ന്‍, ഖ​സ്ര്‍ ക​അ്ബ് ബ്‌​നു അ​ഷ്‌​റ​ഫ്, സ​ല്‍മാ​നു​ല്‍ ഫാ​രി​സി​യു​ടെ ഈ​ത്ത​പ്പ​ന​ത്തോ​ട്ടം, ജു​റൂ​ഫ് താ​ഴ് വ​ര, മ​ദീ​ന​യി​ലെ ഏ​റ്റ​വും പൗ​രാ​ണി​ക​മാ​യ പ​ള്ളി നി​ൽ​ക്കു​ന്ന തോ​ട്ടം, മു​ഹ​മ്മ​ദ് ന​ബി​യു​ടെ കൊ​ച്ചു​മ​ക​ൾ ഫാ​ത്തി​മ​ത്തു​സ്സു​ഹ്​​റ​യു​ടെ വീ​ട്, പ്ര​വാ​ച​ക​ൻ നി​ർ​മി​ച്ച ആ​ദ്യ പ​ള്ളി​യാ​യ മ​സ്ജി​ദ് ഖു​ബാ തു​ട​ങ്ങി​യ പ്ര​വാ​ച​ക ന​ഗ​രി​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ത​ങ്ങ​ളു​ടെ സൗ​ക​ര്യ​വും സാ​ധ്യ​ത​യും അ​നു​സ​രി​ച്ചാ​ണ് തീ​ർ​ഥാ​ട​ക​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.​

നാ​ട്ടി​ൽ നി​ന്ന് കേ​ട്ട​റി​ഞ്ഞ​തും പ​ഠി​ച്ച​തു​മാ​യ ഇ​സ്‌​ലാ​മി​ക ച​രി​ത്രം ഉ​റ​ങ്ങു​ന്ന മ​ണ്ണി​ൽ നേ​രി​ട്ടെ​ത്താ​നും, പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ​യും അ​നു​ച​ര​ന്മാ​രു​ടെ​യും പാ​ദ​സ്പ​ർ​ശ​മേ​റ്റ പു​ണ്യ​ഭൂ​മി​ക​ൾ ക​ണ്ട​റി​യാ​നും അ​വ​സ​രം ല​ഭി​ച്ച​തി​ൽ നി​റ​ഞ്ഞ ആ​ത്മ​സം​തൃ​പ്തി​യോ​ടെ​യാ​ണ് എ​ല്ലാ തീ​ർ​ഥാ​ട​ക​രും മ​ട​ങ്ങു​ന്ന​ത്.

സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ വ​ഴി എ​ത്തി​യ ഹാ​ജി​മാ​രാ​ണ് ഹ​ജ്ജി​ന് മു​ൻ​പ് ത​ന്നെ മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന എ​ത്തി​യ തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും മ​ദീ​ന സ​ന്ദ​ർ​ശി​ക്കു​ക. നി​ല​വി​ൽ മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ളി​ലെ ഹാ​ജി​മാ​രി​ൽ പ​ല​രും ഇ​പ്പോ​ൾ പു​ണ്യ​ന​ഗ​ര​മാ​യ മ​ക്ക​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന തി​ര​ക്കി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madeenaRiyadhhajj pilgrimsProphetsaudiarabia
News Summary - Pilgrims in the Prophet's City with Spirituality; Tourists flock to historic sites in Medina
Next Story