Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീർഥാടകരുടെ ആരോഗ്യനില തൃപ്തികരം; പകർച്ചവ്യാധികളില്ല

text_fields
bookmark_border
തീർഥാടകരുടെ ആരോഗ്യനില തൃപ്തികരം; പകർച്ചവ്യാധികളില്ല
cancel

മിന: വിശുദ്ധ നഗരങ്ങളിലെത്തിയ ഹജ്ജ് തീർഥാടകരുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്നും പകർച്ചവ്യാധികളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽബാഖി അറിയിച്ചു. ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നത്.

ഇതിനായി മക്കയിലും പുണ്യസ്ഥലങ്ങളിലും ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ചികിത്സാ-ആംബുലൻസ് ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സംഘങ്ങൾ 24 മണിക്കൂറും തീർഥാടകരെ നിരീക്ഷിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹജ്ജ് കർമ്മങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കാൻ തീർഥാടകർ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വക്താവ് അഭ്യർത്ഥിച്ചു. കടുത്ത ചൂട് കണക്കിലെടുത്ത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pilgrims health condition is satisfactory; no infectious diseases reported
Next Story