Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്...

ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​വാ​ച​ക ന​ഗ​രി​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക പ്ര​വാ​ഹം

text_fields
bookmark_border
ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​വാ​ച​ക ന​ഗ​രി​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക പ്ര​വാ​ഹം
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​ദീ​ന: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു. അ​തീ​വ സു​ര​ക്ഷി​ത​വും സ​മാ​ധാ​ന​പൂ​ർ​ണ​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് പ്ര​വാ​ച​ക ന​ഗ​രി അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മ​ദീ​ന​യി​ലു​ട​നീ​ളം വി​പു​ല​വും സ​മ​ഗ്ര​വു​മാ​യ സേ​വ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് മ​സ്ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യ​ത്തി​നാ​യു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​ജ്ജ് അ​ന​ന്ത​ര സീ​സ​ണി​െൻറ ഭാ​ഗ​മാ​യി മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ തി​രു​മു​റ്റ​ങ്ങ​ളി​ലും അ​ക​ത്ത​ള​ങ്ങ​ളി​ലും വ​ൻ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ മു​ൻ​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ കൃ​ത്യ​മാ​യ ഫീ​ൽ​ഡ് പ്ലാ​നു​ക​ളി​ലൂ​ടെ തീ​ർ​ഥാ​ട​ക​രു​ടെ നീ​ക്ക​ങ്ങ​ൾ സു​ഗ​മ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും പ്ര​വാ​ച​ക​െൻറ റൗ​ദാ ശ​രീ​ഫി​ലും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്രാ​ർ​ഥ​നാ സൗ​ക​ര്യം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

തീ​ർ​ഥാ​ട​ക​ർ​ക്ക് കൃ​ത്യ​മാ​യി വ​ഴി​യ​റി​യു​ന്ന​തി​നാ​യു​ള്ള ലൊ​ക്കേ​ഷ​ൻ ഗൈ​ഡ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെൻറ​റു​ക​ൾ, വി​വി​ധ ഭാ​ഷ​ക​ളി​ൽ സം​ശ​യ​നി​വാ​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ അ​തോ​റി​റ്റി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഡി​ജി​റ്റ​ൽ ഗൈ​ഡ് ബോ​ർ​ഡു​ക​ളും സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളും തീ​ർ​ഥാ​ട​ക​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്നു.

ഇ​തോ​ടൊ​പ്പം പ​ള്ളി​ക്ക് അ​ക​ത്തും പു​റ​ത്തു​മാ​യി 24 മ​ണി​ക്കൂ​റും ത​ട​സ്സ​മി​ല്ലാ​തെ സം​സം ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ ഫീ​ൽ​ഡ് ടീ​മു​ക​ൾ രം​ഗ​ത്തു​ണ്ട്. വാ​ട്ട​ർ കൂ​ള​റു​ക​ളും ക​പ്പു​ക​ളും പ​ള്ളി​യു​ടെ എ​ല്ലാ കോ​ണു​ക​ളി​ലും വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്നു. മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും നി​ര​ന്ത​രം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​മു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​യി കെ​യ​ർ സ​ർ​വീ​സു​ക​ളും പ്ര​ത്യേ​ക സ​ഹാ​യ​ങ്ങ​ളും അ​തോ​റി​റ്റി ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കു​ക എ​ന്ന​ത് സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​െൻറ പ​ര​മ​പ്ര​ധാ​ന​മാ​യ ല​ക്ഷ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​വാ​ച​ക മ​സ്ജി​ദി​ൽ ഭ​ക്തി​സാ​ന്ദ്ര​വും ആ​ശ്വാ​സ​ക​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്രാ​ർ​ത്ഥ​ന​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ക​രു​ത​ലും രാ​ജ്യം ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madheenaritualshajjSaudi Arabia
News Summary - Pilgrims flock to the Prophet's City after Hajj rituals
Next Story