Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടക സേവനം:...

തീർഥാടക സേവനം: രാജ്യത്തി​െൻറ പരമാധികാര സംരക്ഷണത്തി​െൻറ ഭാഗം -കിരീടാവകാശി

text_fields
bookmark_border
തീർഥാടക സേവനം: രാജ്യത്തി​െൻറ പരമാധികാര സംരക്ഷണത്തി​െൻറ ഭാഗം -കിരീടാവകാശി
cancel
camera_alt

 സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിശിഷ്​ടാതിഥികൾക്കായി മക്കയിലെ മിന കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ

ജിദ്ദ: വിശുദ്ധ ഭൂമിയിലെത്തുന്ന തീർഥാടകർക്ക് സേവനം നൽകുന്നത് രാജ്യത്തി​െൻറ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതി​െൻറ ഭാഗമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചു. മക്കയിലെ മിന കൊട്ടാരത്തിൽ ഈദുൽ അദ്ഹ (ബലിപെരുന്നാൾ) ആശംസകൾ നേരാനെത്തിയ വിശിഷ്​ടാതിഥികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീർഥാടകരെയും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവരെയും പരിചരിക്കുന്നതിൽ സൗദി ജനത പുലർത്തുന്ന ഉറച്ച പ്രതിബദ്ധതയെ കിരീടാവകാശി എടുത്തുപറഞ്ഞു. വിശുദ്ധ ഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും പരിപാലനം ദൈവം സൗദി അറേബ്യക്ക് നൽകിയ വലിയൊരു ബഹുമതിയാണ്. സൗദി അറേബ്യയുടെ സ്ഥാപകൻ അബ്​ദുൽ അസീസ് രാജാവി​െൻറ കാലം മുതൽ ആരംഭിച്ച ഈ മഹത്തായ കടമ, ദൈവ സഹായത്തോടെയും ശരിയായ മാർഗനിർദേശത്തോടെയും സൗദി ഭരണാധികാരികൾ തുടർന്നുപോരുകയാണെന്നും അത് ഭാവിയിലും ഊർജസ്വലമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാവിഭാഗങ്ങൾക്ക് അഭിനന്ദനം

ഹജ്ജ് വേളയിൽ മികച്ച സേവനം കാഴ്ചവെച്ച സൈനിക-സുരക്ഷാ വിഭാഗങ്ങളിലെ എല്ലാ അംഗങ്ങൾക്കും, വിവിധ സർക്കാർ ജീവനക്കാർക്കും, സന്നദ്ധപ്രവർത്തകർക്കും കിരീടാവകാശി നന്ദി രേഖപ്പെടുത്തി. രാജ്യത്തി​െൻറ സുരക്ഷ നിലനിർത്തുന്നതിലും വിഭവങ്ങൾ സംരക്ഷിക്കുന്നതിലും സൈന്യം നടത്തുന്ന ശ്രമങ്ങൾ രാജ്യത്തിന് ഏറെ അഭിമാനകരവും അഭിനന്ദനാർഹവുമാണ്. ഈദുൽ അദ്ഹ പ്രമാണിച്ച് സ്വദേശികൾക്കും വിദേശി താമസക്കാർക്കും ലോകമെമ്പാടുമുള്ള തീർഥാടകർക്കും അദ്ദേഹം പെരുന്നാൾ ആശംസകൾ നേരുകയും, മുസ്​ലിം ലോകത്തിന് നന്മകൾ ആശംസിക്കുകയും ചെയ്തു.

രാജകീയ സ്വീകരണം

ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കാളികളാകാൻ എത്തിയ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും പ്രമുഖ വ്യക്തികൾക്കുമായി മിന കൊട്ടാരത്തിൽ കിരീടാവകാശി വാർഷിക സ്വീകരണ വിരുന്ന് ഒരുക്കിയിരുന്നു. സൽമാൻ രാജാവി​െൻറ പ്രത്യേക അതിഥികൾ, വിവിധ സർക്കാർ ഏജൻസികളുടെ അതിഥികൾ, മുതിർന്ന ഇസ്‌ലാമിക പണ്ഡിതർ, പ്രതിനിധി സംഘങ്ങളുടെ തലവന്മാർ, ഹജ്ജ് മിഷൻ മേധാവികൾ തുടങ്ങിയ പ്രമുഖർ ഈ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയിൽ സംബന്ധിച്ച വിശിഷ്​ടാതിഥികൾ

അൽബേനിയൻ പ്രസിഡൻറ്​ ബൈറം ബെഗായ്, ചാഡ് പ്രസിഡൻറ്​ മുഹമ്മദ് ഇദ്‌രീസ് ഡെബി ഇറ്റ്നോ, തുർക്കി വൈസ് പ്രസിഡൻറ്​ ദെവ്ദെത് യിൽമാസ്, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്‌ബുലി, മാലിദ്വീപ് വൈസ് പ്രസിഡൻറ്​ ഹുസൈൻ മുഹമ്മദ് ലത്തീഫ്, മൗറിതാനിയ പ്രധാനമന്ത്രി മുക്താർ ഔൾഡ് ഡിജെ, ഗിനിയ പ്രധാനമന്ത്രി അമാദു ഔറി ബാ എന്നിവർ കിരീടാവകാശിയുടെ സ്വീകരണം ഏറ്റുവാങ്ങിയ പ്രമുഖരിൽ ഉൾപ്പെടുന്നു.

ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ സംസാരിച്ചു. സൽമാൻ രാജാവി​െൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ, ഈ വർഷത്തെ ഹജ്ജ് വിജയമാക്കുന്നതിനായി ആരംഭിച്ച വിപുലമായ ഒരുക്കങ്ങളെയും തയ്യാറെടുപ്പുകളെയും കുറിച്ച് മന്ത്രി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown PrinceSaudi ArabiaPilgrim Service
News Summary - Pilgrim service: Part of protecting the country's sovereignty, says Crown Prince
Next Story