Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടക സേവനം സൗദി...

തീർഥാടക സേവനം സൗദി അറേബ്യയുടെ പ്രഥമ പരിഗണനയെന്ന്​ മദീന ഗവർണർ

text_fields
bookmark_border
തീർഥാടക സേവനം സൗദി അറേബ്യയുടെ പ്രഥമ പരിഗണനയെന്ന്​ മദീന ഗവർണർ
cancel
camera_alt

മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്​ദുൽ അസീസ്

മദീന: ഹജ്ജ്- ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഏറ്റവും മികച്ച സേവനം ഉറപ്പാക്കുക എന്നത് സൗദി അറേബ്യയുടെ രൂപവത്​കരണ കാലം മുതൽക്കുള്ള ഉറച്ച നിലപാടാണെന്ന് മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്​ദുൽ അസീസ് പ്രസ്താവിച്ചു. ഹജ്ജ്-ഉംറ മന്ത്രാലയം 'ഗസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമുമായി' സഹകരിച്ച് മദീനയിൽ സംഘടിപ്പിച്ച ഉംറ-വിസിറ്റ് ഫോറത്തി​െൻറ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവത്തി​െൻറ അതിഥികളെ പരിചരിക്കുന്നതിനായി രാജ്യത്തെ സകല വിഭവങ്ങളും വിനിയോഗിക്കുന്നതിൽ ഭരണകൂടം വലിയ താൽപര്യമാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തീർഥാടകരുടെ അനുഭവം കൂടുതൽ സമ്പന്നമാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും പ്രയോജനപ്പെടുത്തുന്നതിൽ സൗദി ഭരണകൂടം വലിയ ശ്രദ്ധ നൽകുന്നുണ്ട്.

വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മേഖലയിലെ ഭാവി വെല്ലുവിളികൾ മുൻകൂട്ടി കാണുന്നതിനും വിദഗ്ധരെയും നിക്ഷേപകരെയും ഒന്നിപ്പിക്കുന്ന ഒരു ആഗോള വേദിയാണ് ഈ ഫോറമെന്ന് ഗവർണർ ഊന്നിപ്പറഞ്ഞു. ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഉംറ മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങൾ വിശദീകരിച്ചു.

ഉംറ-വിസിറ്റ് ഫോറം മൂന്നാം പതിപ്പിന് മദീനയിൽ തുടക്കമായപ്പോൾ

വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ 2022 നും 2025 നും ഇടയിൽ 214 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇത് നിലവിൽ 18 ദശലക്ഷത്തിലധികം വരുമെന്നും തീർഥാടകരുടെ സംതൃപ്തി നിരക്ക് 94 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാചക പള്ളിയിൽ ഒരേസമയം 15.6 ദശലക്ഷം സന്ദർശകരെ ഉൾക്കൊള്ളാവുന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങളും 87 ചരിത്ര ഇടങ്ങളുടെ നവീകരണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള 5.1 കോടിയിലധികം പേർ ‘നുസുക്’ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങി​െൻറ ഭാഗമായി കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ തയ്യാറാക്കിയ ‘പ്രവാചക ചരിത്ര അറ്റ്‌ലസ്’ പദ്ധതിയും ഗവർണർ പ്രകാശനം ചെയ്തു. മദീനയിലെ തെരുവുകൾക്കും ഡിസ്ട്രിക്റ്റുകൾക്കും ചരിത്രപുരുഷന്മാരുടെ പേര് നൽകുന്ന മദീന വിഷൻ പ്രോജക്റ്റിലെ പുതിയ പദ്ധതിക്കും വേദിയിൽ തുടക്കമായി. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി നിരവധി കരാറുകൾ ഒപ്പുവെക്കുകയും ഉംറ-സന്ദർശന സേവന രംഗത്തെ മികച്ച സ്ഥാപനങ്ങളെ ആദരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaPilgrim Servicepriority
News Summary - Pilgrim service is Saudi Arabia's top priority, says Madinah Governor
Next Story