വൈറലായി മക്ക ക്ലോക്ക് ടവറിന് മുകളിലെ മിന്നൽപിണറിന്റെ ചിത്രങ്ങൾ
text_fieldsപ്രശസ്ത ഫോട്ടോഗ്രാഫർ യാസർ ബക്ഷ് പകർത്തിയ മക്ക ക്ലോക്ക് ടവറിന് മുകളിലെ മിന്നൽപിണറിന്റെ ചിത്രം
ജിദ്ദ: മക്കയിലെ ക്ലോക്ക് ടവറിന് മുകളിൽ മിന്നൽപിണറിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ വൈറലായി. വ്യാഴാഴ്ച വൈകീട്ട് മഴസമയത്താണ് സൗദി ഫോട്ടോഗ്രാഫർ യാസർ ബക്ഷ് ഹറം മുറ്റത്തെ ക്ലോക്ക് ടവറിന് മുകളിലെ മിന്നൽപിണറിന്റെ അദ്ഭുതകരമായ ചിത്രങ്ങൾ പകർത്തിയത്. ചില മാധ്യമങ്ങളിൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ദൃശ്യത്തിന്റെ ഭംഗിയും ഷോട്ടും മിന്നൽപിണറിന്റെ കാഴ്ച പകർത്താൻ ആ നിമിഷങ്ങളിൽ തന്നെ പ്രേരിപ്പിച്ചെന്ന് യാസർ ബക്ഷ് അൽ-അറബിയ്യ നെറ്റിനോട് പറഞ്ഞു.
യാസർ ബക്ഷ്
2014 മുതൽ ഫോട്ടോ ജേണലിസ്റ്റാണ് യാസർ. സൗദി പ്രഫഷനൽ ലീഗിന്റെ അംഗീകാരമുള്ള ഫോട്ടോഗ്രാഫറായതിനാൽ സ്പോർട്സ് ഫോട്ടോഗ്രഫിയിലും ശ്രദ്ധിക്കുന്നു. ദേശീയ മാധ്യമ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. 2021ന്റെ തുടക്കത്തിൽ നാഷനൽ ജിയോഗ്രാഫിക് മാസികയിൽ വന്ന ഫോട്ടോകളാണ് ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന്. ഫോട്ടോഗ്രഫി കേവലം ഉപകരണങ്ങളേക്കാൾ ഫോട്ടോഗ്രാഫറെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഫോട്ടോയെടുപ്പുകളിൽ. ഒപ്ടിമൽ ആംഗിളിന്റെ തെരഞ്ഞെടുപ്പിലൂടെ ഏറ്റവും ലളിതമായ സാധ്യതകൾ ഉപയോഗിച്ച് മനോഹരമായ ചിത്രം എടുക്കാനും കാണിക്കാനും സാധിക്കുമെന്നും യാസർ ബക്ഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

