സൗദിയിൽ കുട്ടികൾക്ക് പിയാനോ പരിശീലനത്തിന് പദ്ധതി
text_fieldsയാംബു: സൗദി അറേബ്യയിൽ കുട്ടികൾക്ക് പിയാനോ പരിശീലനത്തിന് പദ്ധതി. അൽഖസീം പ്രവിശ്യയിലാണ് രാജ്യത്ത് ആദ്യമായി കുട്ടികളെ പിയാനോ പഠിപ്പിക്കാനുള്ള സംവിധാനമൊരുങ്ങുന്നത്.ദ റീജൻസ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ പരിശീലനം ആരംഭിക്കുന്നത്.
'തഖിഫ്' എന്ന സ്ഥാപനമാണ് സംഗീത പരിശീലനം നൽകുന്നത്. സൊസൈറ്റിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലന പദ്ധതിയിൽ രജിസ്റ്റർ ചെയ്യാമെന്ന് പരിശീലന വിഭാഗം മേധാവി ലാമ സാദ് പറഞ്ഞു.എല്ലാ ആഴ്ചയിലും വ്യാഴം, ശനി ദിവസങ്ങളിലാണ് ഒക്ടോബർ ഒന്ന് മുതൽ ക്ലാസ് നടക്കുക.ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ബുറൈദയിലെ കാര്യാലയത്തിലെ തഖിഫ് ഹാളിലാണ് പരിശീലനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.