Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോൺ പ്രണയക്കെണി:...

ഫോൺ പ്രണയക്കെണി: കുടുങ്ങിയവർ നിരവധി

text_fields
bookmark_border
ഫോൺ പ്രണയക്കെണി: കുടുങ്ങിയവർ നിരവധി
cancel

ദമ്മാം: അപ്രതീക്ഷിതമായി വന്നുപെടുന്ന സ്​ത്രീസ്വരത്തിലുള്ള ഫോൺ വിളികളിൽ മയങ്ങി സൗഹൃദം സ്ഥാപിക്കുന്നവരെ ചതിച്ച്​ പണം തട്ടുന്ന അധോലോക സംഘത്തി‍‍െൻറ കെണിയിൽ നിരവധി പേർ കുടുങ്ങുന്നു. ആഴ്​ചകൾ നീളുന്ന പ്രണയസല്ലാപങ്ങൾ അതിരുവിട്ട്​ പോകു​േമ്പാൾ അതി​െൻറ സ്​ക്രീൻ ഷോട്ടുകൾ ഉപയോഗിച്ചാണ്​ ഇവർ ഇരകളെ കുടുക്കുന്നത്​. കഴിഞ്ഞ മാസങ്ങളിൽ ദമ്മാമിൽ മാത്രം ഇത്തരം കേസുകളുമായി പൊലീസിനെ സമീപിച്ചത്​ മലയാളികളടക്കം നിരവധി പേരാണ്​.

ഒാരോരുത്തരുടെയും പ്രിയമനുസരിച്ച്​ ഇവർ തങ്ങളുടെ രാജ്യങ്ങൾ മാറ്റിപ്പറയും. സൗഹൃദം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നറിയിക്കു​േമ്പാൾ ഇതിനു​ പിന്നിലെ ചതിയറിയാതെ ചിലരെങ്കിലും വീണുപോകും. ഒറ്റക്ക്​ താമസിക്കുന്ന ചെറുപ്പക്കാരാണ്​ ഇത്തരം കെണികളിൽ കുടുങ്ങുന്നതിൽ അധികവും​. പിന്നെ പതുക്കെ പതുക്കെ ഇക്കിളികൂട്ടുന്ന വർത്തമാനങ്ങളുമായി ചാറ്റിങ്​​ ആരംഭിക്കും. ഒടുവിൽ അത്​​ വിഡിയോ കാളിലേക്ക്​ വഴിമാറും. തുടർന്ന്​ നഗ്​നത പ്രദർശിപ്പിക്കാൻ ഇവർ ആവശ്യപ്പെടും. മറ്റൊന്നുമാലോചിക്കാതെ അതിന്​ തുനിയുന്നവരുടെ സ്​ക്രീൻ ഷോട്ടുകൾ ശേഖരിക്കും. പിന്നെ ദിവസങ്ങൾ കഴിയുന്നതോടെ പ്രണയസല്ലാപം നടത്തിയിരുന്നവർ ഇൗ ചിത്രങ്ങളുമായി യഥാർഥ മുഖവുമായി പ്രത്യക്ഷപ്പെടും.

ഇവർ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ നഗ്​നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽകൂടി പുറംലോകത്തെ കാണിക്കും എന്നാവും​ ഭീഷണി. പലരും ​മാനം പോകാതിരിക്കാൻ ചോദിക്കുന്ന പണം നൽകി തടിതപ്പുകയാണ്​ പതിവ്​. ഇതിൽ പെട്ടുപോയ കോഴിക്കോട്​ സ്വദേശി പണം നൽകാതിരുന്നതോടെ സ്വന്തം ഫേസ്​ബുക്ക്​ പേജിൽ പ്രത്യക്ഷപ്പെട്ട ഫോ​േട്ടാ കണ്ട്​ ഞെട്ടിപ്പോയി. ത​െൻറ നഗ്​നചിത്രം ചേർത്തുള്ള ഒരു പോസ്​റ്ററായിരുന്നു അത്​. അതിൽ പൊലീസിനെക്കുറിച്ചും മോശം പരാമർശമുണ്ടായിരുന്നു. ഭയന്നുപോയ യുവാവ്​​ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടി​െൻറ സഹായത്തോടെ പൊലീസ്​ സ്​റ്റേഷനിലെത്തി ത​െൻറ നിരപരാധിത്വം ബോധ്യപ്പെടുത്തി കേസ്​ നൽകി. അവിടെയെത്തിയപ്പോഴാണ്​ നിരവധി പേർ ഇത്തരം കെണിയിൽ കുടുങ്ങിയിരിക്കുകയാണ്​ എന്നറിയുന്നതെന്ന്​ ഷാജി വയനാട്​ പറഞ്ഞു.

ഒരു നിമിഷത്തെ അശ്രദ്ധയിൽ താൻ കുടുങ്ങിപ്പോയ കെണിയിൽനിന്ന്​ എങ്ങനെ രക്ഷപ്പെടുമെന്നറിയാതെ കുഴ​ങ്ങുകയാണ്​ കോഴിക്കോട്​ സ്വദേശിയായ യുവാവ്. കൂടുതൽ ഫോ​േട്ടാകൾ പുറത്തുവിടുമെന്നാണ്​ മറുപക്ഷത്തുനിന്നുള്ള ഭീഷണി. ഇതോടെ ഇനി തനിക്ക്​ ഫേസ്​​ബുക്കും ചാറ്റിങ്ങും ഒന്നും വേണ്ടെന്ന നിലപാടിലാണ്​ യുവാവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Phonepeople trappedlove trap
Next Story