ഫിലിപ്പീനോ സയാമീസ് ഇരട്ടകളായ ക്ലിയയും മൗറീസും റിയാദിലെത്തി
text_fieldsഫിലിപ്പീനോ സയാമീസ് ഇരട്ടകളായ ക്ലിയയും മൗറീസും റിയാദിലെത്തിയപ്പോൾ
റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പീനോ സയാമീസ് ഇരട്ടകളായ ക്ലിയയും മൗറീസും റിയാദിലെത്തി. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരണം നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ വേർപെടുത്തൽ സാധ്യത പരിശോധനക്കാണ് മാതാപിതാക്കളോടൊപ്പം ഇരട്ടകളെ റിയാദിലെത്തിച്ചത്.
നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചു.റിയാദിൽ ലഭിച്ച ഉദാരമായ പരിചരണത്തിനും ഊഷ്മളമായ സ്വീകരണത്തിനും ഫിലിപ്പിനോ ഇരട്ടകളുടെ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞു. മെഡിക്കൽ സംഘത്തിന്റെ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു.
സൗദിയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഫിലിപ്പീൻസിലെ സൗദി അംബാസഡർ ഫൈസൽ ബിൻ ഇബ്രാഹിം അൽഗാംദി സയാമീസ് ഇരട്ടകളെയും മാതാപിതാക്കളെയും സ്വീകരിച്ചു. ജീവകാരുണ്യ മേഖലയിൽ സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ വിപുലീകരണമാണ് ഈ മാനുഷിക സംരംഭമെന്ന് അംബാസഡർ അൽഗാംദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ അത് വഹിക്കുന്ന പങ്ക് വലുതാണ്. ഇരു രാജ്യങ്ങളിലെയും സർക്കാരുകളും ജനങ്ങളും തമ്മിലുള്ള സൗഹൃദപരവും വിശിഷ്ടവുമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നുവെന്നും അൽഗാംദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

