സൗദിയിൽ ഫാർമസി ജോലികൾ സ്വദേശിവത്കരിക്കുന്നു
text_fieldsറിയാദ്: സൗദി സ്വകാര്യ മേഖലയിലെ ഫാർമസികളിലും അനുബന്ധ ജോലികളിലും സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള കരാറിന് തൊ ഴിൽ മന്ത്രി എൻജി. അഹ്‌മദ് അൽ റാ ജഹി അംഗീകാരം നൽകി. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവകരണത്തിന്‍റെ ആദ് യ ഘട്ടം ജൂലൈ 22 ന് പ്രാബല്യത്തിൽ വരും. 20 ശതമാനം സ്വദേശിവത്ക്കരണമാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.
ഒരു വർഷത്ത ിന് ശേഷം പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കും. അഞ്ച് വിദേശികളിൽ കൂടുതലുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കേണ്ടത്. 40,000 സ്വദേശി യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇതിലൂടെ സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
എന്നാൽ സൗദി ഫുഡ്‌സ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി നേരത്തെ സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച ചില തൊഴിലുകൾ തൊഴിൽ മന്ത്രാലയത്തിന്‍റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽസ് മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, മരുന്ന് ഏജൻസികൾ, വിതരണക്കാർ, ഫാക്ടറികൾ എന്നീ ജോലികളിലെ സ്വദേശിവത്ക്കരണത്തിന് ഫുഡ്‌സ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി മേൽനോട്ടം വഹിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ രംഗത്തെ സ്വദേശി വത്ക്കരണം ഉർജ്ജിതമാക്കുന്നതിന്റെ ഭാഗമാണ് തൊഴിൽ മന്ത്രാലയത്തിന്‍റെ പുതിയ പദ്ധതി. ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട്, ഫുഡ്‌സ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് സ്വദേശിവത്ക്കരണം നടപ്പാക്കുക എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
