Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ അഞ്ച്​ മുതൽ...

സൗദിയിൽ അഞ്ച്​ മുതൽ 11​ വരെ പ്രായമുള്ളവർക്ക്​ ഫൈസർ വാക്​സിന്​ അനുമതി

text_fields
bookmark_border
pfizer vaccine
cancel

ജിദ്ദ: കോവിഡിനെതിരായ ഫൈസർ വാക്സിൻ (BNT162b2) സ്വീകരിക്കാൻ സൗദിയിൽ അഞ്ച്​ മുതൽ 11​ വരെ പ്രായമുള്ളവർക്ക്​ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുവാദം നൽകി. അതോറിറ്റിയുടെ അനുമതിക്കും അംഗീകാരത്തിനും ഫൈസർ കമ്പനി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണിതെന്ന്​ അതോറിറ്റി വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആരോഗ്യ വകുപ്പിന്​​ ഈ പ്രായ ഗണത്തിൽ പെട്ടവർക്ക്​ കൂടി​ ഫൈസർ വാക്​സിൻ കുത്തിവെക്കാൻ കഴിയും. വാക്​സിന്​ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതായി കമ്പനി ഉറപ്പു നൽകിയ സാഹചര്യത്തിലാണ്​ ഈ പ്രായക്കാർക്ക്​ വാക്‌സിൻ നൽകാനുള്ള തീരുമാനം. ഇൗ പ്രായക്കാർക്കുള്ള വാക്​സിൻ ഫലപ്രാപ്​തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കൽ റിപ്പോർട്ടുകളും പഠനങ്ങളും കമ്പനി സമർപ്പിച്ചതിലുൾപ്പെടുമെന്നും ഫുഡ്​ ആൻസ്​ ഡ്രഗ്​ അതോറിറ്റി വ്യക്തമാക്കി. 2020 ഡിസംബർ 10നാണ്​ സൗദിയിൽ ഫൈസർ വാക്​സിൻ രജിസ്​റ്റർ ചെയ്യാൻ അതോറിറ്റി സമ്മതിച്ചത്​. തുടർന്ന്​ ആരോഗ്യ വകുപ്പിന്​ ഫൈസൽ വാക്​സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും അതോറിറ്റി അനുമതി നൽകുകയും ചെയ്​തിരുന്നു. നിരവധി പേർക്ക്​ ഇതിനകം ഫൈസൽ വാക്​സിൻ നൽകുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pfizer VaccineSaudi Arabia
News Summary - Pfizer vaccine is approved in Saudi Arabia for kids under 11
Next Story