പി.എഫ്.സി സൂപ്പർ കപ്പ് സീസൺ ഫൈവ് നാളെ
text_fieldsപി.എഫ്.സി സൂപ്പർ കപ്പ് സീസൺ ഫൈവ് ട്രോഫി ലോഞ്ചിങ്
അൽ അഹ്സ: അൽ അഹ്സയിലെ പ്രമുഖ ക്ലബായ പി.എഫ്.സി ഹുഫൂഫ് സംഘടിപ്പിക്കുന്ന പി.എഫ്.സി സൂപ്പർ കപ്പ് സീസൺ ഫൈവ് ടൂർണമെന്റ് വ്യാഴാഴ്ച നടക്കും. ട്രോഫി, ജഴ്സി ലോഞ്ചിങ്ങും ഫിക്ചർ പ്രകാശനവും അൽ അഹ്സയിലെ കബയാൻ ഓഡിറ്റോറിയത്തിൽ നടന്നു. ഷബീർ കാലിക്കറ്റ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഗഫൂർ വറ്റല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
എംനാർ ഗ്രൂപ് എം.ഡി മുനീർ കൊടുവള്ളി, രിസാല സ്വീറ്റ്സ് എം.ഡി അഷ്റഫ് എന്നിവർ പങ്കെടുത്തു. മുസ്താഖ് പറമ്പിൽപീടിക സ്വാഗതവും ഷറഫു നന്ദിയും പറഞ്ഞു. വിന്നേഴ്സ് ട്രോഫി പ്രകാശനം എമ്മാർ ഗ്രൂപ് എം.ഡി മുനീർ കൊടുവള്ളി നിർവഹിച്ചു. റണ്ണേഴ്സ് ട്രോഫി പ്രകാശനം റെഡ് ആപ്പിൾ എം.ഡി നൗഷാദും ജഴ്സി പ്രകാശനം ബദർ ഗ്രൂപ് എം.ഡി ജംഷീറും നിർവഹിച്ചു. പരിപാടിയിൽ അൽ അഹ്സയിലെ എല്ലാ ക്ലബുകളുടെയും ഭാരവാഹികളും ക്യാപ്റ്റന്മാരും പങ്കെടുത്തു. പരിപാടിക്ക് ആബിദ്, അഷ്കർ, നിസാം ഗഫൂർകാക്കു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

