പി.എഫ്.സി സ്നേഹസ്പർശം രക്തദാന ക്യാമ്പ്
text_fieldsപി.എഫ്.സി ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
അൽ അഹ്സ: ഹുഫൂഫിലെ ജീവകാരുണ്യ കായിക കൂട്ടായ്മയായ പി.എഫ്.സി ക്ലബ് അൽ മൂസ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ രക്തം ദാനം ചെയ്ത് ക്യാമ്പിന്റെ ഭാഗമായി. അൽ അഹ്സയിലെ സാമൂഹിക സംസ്കാരിക പ്രവർത്തകർ ആശംസകൾ അറിയിച്ചു. പി.എഫ്.സി പ്രസിഡൻറ് അഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു.
ഗഫൂർ വറ്റലൂർ ബ്ലഡ് ഡോണേഷൻ ക്യാമ്പിെൻറ ഉദ്ഘാടനം നടത്തി. അൽ അഹ്സയിലെ സാമൂഹിക പ്രവർത്തകരായ ഉമർ കോട്ടയിൽ, ഷാഫി, നാസർ പാറക്കടവ്, ഹാരിസ് എന്നിവർ സംസാരിച്ചു. അനസ് മാള സാഗതവും മുഷ്താഖ് പറമ്പിൽപീടിക നന്ദിയും പറഞ്ഞു. ഗഫൂർ കാകു, നസീർ ഗൂഡ്ബോയ്, അഷ്കർ അലി, നൗഷാദ് അസ്ലം, റഹ്മാൻ അൻവർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

