Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്കിൽ അഞ്ച്​ ...

തബൂക്കിൽ അഞ്ച്​  പെട്രോൾ പമ്പുകൾ പൂട്ടിച്ചു

text_fields
bookmark_border
തബൂക്കിൽ അഞ്ച്​  പെട്രോൾ പമ്പുകൾ പൂട്ടിച്ചു
cancel

തബൂക്ക്​:  ബലദിയ നിയമങ്ങൾ ലംഘിച്ച അഞ്ച്​ പെട്രോൾ പമ്പുകൾ തബൂക്ക്​ മേലഖ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. പെട്രോൾ പമ്പുകളുടെ വികസനത്തിനായി മുനിസിപ്പൽ മന്ത്രാലയം അംഗീകരിച്ച ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ്​ പമ്പുകൾ പൂട്ടിയതെന്ന്​ മുനിസിപ്പാലിറ്റി വക്​താവ്​ എൻജി.ഇബ്രാഹീം അൽഗുബാൻ പറഞ്ഞു.മുഴുവൻ പമ്പുകളിലും പരിശോധന നടത്തി നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ തബൂക്ക്​ മേഖല മേയർ നിർദേശം നൽകിയിട്ടുണ്ട്​. തബൂക്ക്​ - ദുബാ, തബൂക്ക്​ - മദീന റോഡുകളിലെ പമ്പുകളാണ്​ പൂട്ടിയത്​. ​യാത്രക്കാർക്ക്​ നൽകുന്ന സേവനങ്ങൾ മികച്ചതാക്കുകയാണ്​ മുനിസിപ്പൽ മന്ത്രാലയ തീരുമാനത്തി​​​െൻറ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.ആറ്​ മാസം സാവകാശം നൽകിയ ശേഷമാണ്​ പമ്പുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന്​ സാ​േങ്കതിക ലൈസൻസ്​ ഒാഫീസ്​ മേധാവി എൻജി. അബ്​ദുലത്തീഫ്​ അൽഖുറൈസി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspetrol pump issue gulf news
News Summary - petrol pump issue saudi gulf news
Next Story