യാമ്പുവിൽ പെട്രോകെമിക്കൽ റിഫൈനറിയിൽ തീപിടിത്തം; ഒരു മരണം, 11 പേർക്ക് പരിക്ക്
text_fieldsയാമ്പു: വ്യവസായ നഗരിയിലെ നാഷനൽ പെട്രോകെമിക്കൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ (നാറ്റ്പെറ്റ്) ഉണ്ടായ തീപിടിത്തത്തിൽ ഒരു തൊഴിലാളി മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റവർ ആശുപത്രി വിട്ടു മൂന്ന് പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതായി ജുബൈൽ യാമ്പു റോയൽ കമീഷൻ വക്താവ് ഡോ. അബ്ദുറഹ്മാൻ അൽ അബ്ദുൽ ഖാദർ അറിയിച്ചു. മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.
തീപിടിത്തം നടന്ന ഉടനെ റോയൽ കമീഷനിലെയും യാമ്പുവിലെയും അഗ്നി സേന വിഭാഗങ്ങളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുറ്റമറ്റ നടപടികൾ സ്വീകരിച്ചതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തെ തുടർന്ന് വ്യവസായ ശാല പരിസരത്ത് പുകപടലങ്ങൾ വ്യാപിക്കുകയും യാമ്പു^ജിദ്ദ ഹൈവേ റോഡിൽ അൽപസമയം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പരിസര മലിനീകരണത്തെ കുറിച്ച് റോയൽ കമീഷെൻറ വിദഗ്ധസംഘം പഠനം നടത്തി താമസക്കാർക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
