Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി ക്ഷേ​മ​ത്തി​ന് ഇ​ട​പെ​ട​ലാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
പ്ര​വാ​സി ക്ഷേ​മ​ത്തി​ന് ഇ​ട​പെ​ട​ലാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
cancel
camera_alt

പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലൂ​പ്പ​റ​മ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദ്​ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

റി​യാ​ദ്​: പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റി​യാ​ദ്​ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലൂ​പ്പ​റ​മ്പി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്. നി​ല​വി​ലെ നോ​ർ​ക്ക ക്ഷേ​മ-​പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ക​ഴി​യാ​തെ പോ​യ, 60 വ​യ​സ്സ് ക​ഴി​ഞ്ഞ അ​ർ​ഹ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ​ഹാ​യ പാ​ക്കേ​ജോ ക്ഷേ​മ​പ​ദ്ധ​തി​യോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.

വ​ർ​ഷ​ങ്ങ​ളോ​ളം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​ട്ടും ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ത്വം ല​ഭി​ക്കാ​ത്ത നി​ര​വ​ധി മു​തി​ർ​ന്ന പ്ര​വാ​സി​ക​ൾ ഉ​ണ്ടെ​ന്ന വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് ഇ​തി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. കൂ​ടാ​തെ പെ​രു​ന്നാ​ൾ, ഓ​ണം, അ​വ​ധി​ക്കാ​ലം തു​ട​ങ്ങി​യ സീ​സ​ണു​ക​ളി​ൽ പ്ര​വാ​സി​ക​ളെ വ​ലി​യ രീ​തി​യി​ൽ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​കാ​ത്ത വി​ധം വി​മാ​ന​ക്ക​മ്പ​നി​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം നി​യ​ന്ത്രി​ക്കാ​നും, വി​ഷ​യം കേ​ന്ദ്ര സ​ർ​ക്കാ​രി​െൻറ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി സ​ർ​ക്കാ​രി​െൻറ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerpetitionwelfareMigrant workers
News Summary - Petition submitted to the Chief Minister seeking intervention for the welfare of the migrant workers
Next Story