പ്രവാസി ലീഗൽ സെൽ സൗദി ചാപ്റ്റർ കോഓഡിനേറ്ററായി പീറ്റർ വർഗീസ്
text_fieldsപീറ്റർ വർഗീസ്
ന്യൂഡൽഹി/റിയാദ്: പ്രവാസി ലീഗൽ സെൽ (പി.സി.എൽ) സൗദി ചാപ്റ്റർ കോഓഡിനേറ്ററായി പീറ്റർ വർഗീസ് നിയമിതനായി.റിയാദിൽ 33 വർഷമായി ഓട്ടോമേഷൻ എൻജിനീയറായി ജോലി ചെയ്യുന്ന പീറ്റർ വർഗീസ് സൗദിയിലെയും ഇന്ത്യയിലെയും വ്യവസായിക മേഖലയിൽ വിവിധ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പദ്ധതികൾക്ക് തന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.സി.സി ഗൾഫ് അലൂമിനിയം കൗൺസിൽ കമ്മിറ്റി മെംബറായി സേവനമനുഷ്ഠിക്കുന്ന പീറ്റർ വർഗീസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിലെ അംഗമാണ്.
റിയാദ് ഇന്ത്യൻ അസോസിയേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബറായും ജോയിന്റ് കൺവീനറായും സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം റിയാദിൽ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവസാന്നിധ്യമാണ്.പ്രവാസി ഇന്ത്യക്കാർ ഏറെയുള്ള സൗദി അറേബ്യയിൽ ഈ നിയമനം പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സഹായകരമാവുമെന്ന് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

