പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഫാമിലി ടൂർ
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച
ഫാമിലി ടൂറിൽ പങ്കെടുത്തവർ
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ‘ഫാമിലി ടൂർ 2025’ എന്ന പേരിൽ ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. യുനെസ്കോ പൈതൃക നഗരമായ ദറഇയ, അൽ ഉയൈന പാർക്ക്, സാദുസ് ഹെറിറ്റേജ് വില്ലേജ്, സാദുസ് ഡാം, ഹിഡൻ കേവ്, എഡ്ജ് ഓഫ് ദ വേൾഡ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. സഞ്ചാരികൾക്ക് അറിവും വിനോദവും സമന്വയിച്ച സമഗ്രമായ അനുഭവമായി ഈ യാത്ര മാറി.
കോഓഡിനേറ്റർമാരായ അലി വാരിയത്ത്, മജീദ് പാറക്കൽ, പ്രസിഡൻറ് സാജു ദേവസ്സി, സെക്രട്ടറി കുഞ്ഞു മുഹമ്മദ് ചുള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന യാത്ര അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായി മാറി. യാത്രാമധ്യേ സന്ദർശിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചരിത്രവും പ്രത്യേകതകളും സംബന്ധിച്ച് കരീം കാനാമ്പുറം വിശദീകരിച്ചു.
യാത്രക്കിടയിൽ ക്വിസ് മത്സരം, സിയാവുദ്ദീെൻറ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. ഹാരിസ് മേതല, മിദ്ലാജ്, അഷ്കർ, സ്വാലിഹ്, അബ്ദുൽ ജലീൽ, അബ്ദുൽ റഹീം, ഷിനാജ് പറമ്പിൽ, ജിഷ്ണു, റഹീം വടക്കൻ, അഭിജിത്, ഷാരോൺ, സഫറുദീൻ തുടങ്ങിയവർ യാത്രയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

