പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു
text_fieldsദമ്മാം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ വിപുലമായ പരിപാടികളോടെ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു.
നിരവധി പ്രവാസി കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ലിൻസൻ ദേവസ്സി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യ, ആവേശകരമായ വടംവലി മത്സരം, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. സെക്രട്ടറി കരീം കാച്ചാംകുഴി സ്വാഗതവും ട്രഷറർ അലിമോൻ നന്ദിയും പറഞ്ഞു.അൻവർ അമ്പാടൻ, ബിലാഷ് ഓടക്കാലി, ജി.ബി തമ്പി, സജീവ് പരീദ്, സക്കീർ അടിമ, സാബു ഇബ്രാഹിം, കബീർ വാഴക്കുളം, റജീഷ് മഷ്രു, സെബി പീറ്റർ, ഹരിജിത് ബാലചന്ദ്രൻ, നൗഷാദ് ചേലക്കുളം, അറഫാത്ത് അമ്പാടൻ, കബീർ തണ്ടേക്കാട്, നൗഷാദ് വല്ലം, മണിക്കുട്ടൻ, കാദർ കുഴിവേലിപടി, അനസ് ഗോസായി, അർഷാദ് പെരുമ്പാവൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

