പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പിൽ പങ്കെടുത്തവരും സംഘാടകരും
റിയാദ്: കേരളപ്പിറവി ദിനത്തിൽ റിയാദിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ‘രക്തം നൽകൂ ജീവൻ രക്ഷിക്കൂ’ എന്ന പേരിൽ റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻറ് മുഹമ്മദാലി മരോട്ടിക്കലിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കരീം കാനാമ്പുറം, മുൻ പ്രസിഡന്റുമാരായ അലി ആലുവ, സലാം മാറമ്പിള്ളി, സലാം പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ഹാരിസ് കാട്ടുകടി മേതല ക്യാമ്പിന് നേതൃത്വം നൽകി. ഭാരവാഹികളായ അബ്ദുൽ ജബ്ബാർ കോട്ടപ്പുറത്ത്, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാട്ട്, എക്സിക്യൂട്ടിവ് മെംബർമാരായ സിയാഉദ്ദീൻ മൂസ, ഷാനവാസ്, തൻസിൽ ജബ്ബാർ, മജീദ് പാറക്കൽ, ഷെമീർ പോഞ്ഞാശ്ശേരി, അഡ്വ. അജിത് ഖാൻ, വിനൂപ്, ലാലു വർക്കി, സുഭാഷ് അമ്പാട്ട് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.

