പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ വാർഷികം സംഘടിപ്പിച്ചു
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ വാർഷികാഘോഷ പരിപാടികൾ ഡോ. ബിന്യാം ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ജിദ്ദ (പി.പി.എ) 23മത് വാർഷികം സംഘടിപ്പിച്ചു.
യൂത്ത്, സ്റ്റുഡന്റസ് ആൻഡ് കിഡ്സ് വിങ് ഒരുക്കിയ കലാവിരുന്നോടെ വിപുലമായി നടന്ന ആഘോഷ പരിപാടികൾ ജിദ്ദ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഹെമറ്റോളജി ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ കൺസൾട്ടന്റ് ഡോ. ബിന്യാം ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വർധിച്ചുവരുന്ന കാൻസർ രോഗത്തെക്കുറിച്ച് അദ്ദേഹം അവബോധം നൽകി. പി.പി.എ പ്രസിഡന്റ് അനസ് അരിമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രവാസികൾ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ജമാൽ മീരാൻ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാഫി വെളുത്തേടത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹിജാസ് കണേലി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളെ പി.പി.എ ഉപദേശക സമിതി അംഗം അബ്ദുൽ ഖാദർ മുണ്ടപ്പിള്ളി പ്രഖ്യാപിച്ചു.
ഹക്കീം പാറക്കൽ, ഹർഷാദ് എല്ലൂർ, ജാബിർ മടവൂർ, യൂസഫ് കോട്ട, റെമി ഹരീഷ് എന്നിവർ ആശംസകൾ നേർന്നു. രക്ഷാധികാരി സുബൈർ കൊറ്റാലിക്കുടി പരിപാടിക്ക് നേതൃത്വം നൽകി. ലേഡീസ് വിങ് കൺവീനർമാരായ ലുബ്ന അനസ് സ്വാഗതവും സിമി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
പി.പി.എ സംഘം അവതരിപ്പിച്ച കോൽക്കളി, ഗൾഫ് വോയിസ് ഓഫ് കൊച്ചിൻ അവതരിപ്പിച്ച ഗാനമേള, KL14 അവതരിപ്പിച്ച പാട്ടു മാക്കാനി (മുട്ടിപ്പാട്ട്), കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ വാർഷികാഘോഷത്തിന് മാറ്റുകൂട്ടി. പ്രോഗ്രാം കൺവീനർ ഷിഹാബ് അലിയാർ, മീഡിയ കൺവീനർ അൻസാദ് പുതുപ്പറമ്പിൽ, മറ്റ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ കലാപരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനദാനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

