പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ‘ഒന്നിച്ചോണം 2026’
text_fieldsറിയാദിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ‘ഒന്നിച്ചോണം 2026’
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ‘ഒന്നിച്ചോണം 2026’ വിപുലമായ പരിപാടികളോടെ മലാസിലെ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ അങ്കണത്തിൽ വർണാഭമായി ആഘോഷിച്ചു.
കൺവീനർ മുജീബ് മൂലയിലിെൻറ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ അംഗങ്ങളെ കൂടാതെ റിയാദിലെ സാമൂഹിക, സാസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പടെ നിരവധി പേർ പങ്കെടുത്തു.
അലി വാരിയത്ത്, പ്രവീൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും തുടർന്ന് മാവേലി എഴുന്നള്ളത്തും നടന്നു. പ്രസിഡൻറ് സാജു ദേവസ്സി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ രക്ഷാധികാരി സലാം പെരുമ്പാവൂർ, മുൻ പ്രസിഡൻറുമാരായ സലാം മാറമ്പിള്ളി, അലി വാരിയത്ത്, കരീം കാനാമ്പുറം, വിവിധ സംഘടനാ നേതാക്കളായ ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), ഷിയാസ് കോട്ടയിൽ (പീസ് വാലി), ഷാജഹാൻ ചാവക്കാട് (ഫോർക), അമീർ കാക്കനാട് (എടപ്പ), ഷുക്കൂർ ആലുവ (ഒ.ഐ.സി.സി), സഫീർ, ഉസ്മാൻ പരീത് (കെ.എം.സി.സി), ഈസ്റ്റേൺ പ്രതിനിധി നിഷാദ് ചെറുവട്ടൂർ, ഫോർടെക് പ്രതിനിധി ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ സ്വാഗതവും ട്രഷറർ തൻസിൽ ജബ്ബാർ നന്ദിയും പറഞ്ഞു.
ആർട്സ് കൺവീനർ സിയാവുദീൻ, സഹൽ പെരുമ്പാവൂർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, ഓണപ്പാട്ട്, ഏഷ്യാനെറ്റ് മൈലാഞ്ചി ഫൈനലിസ്റ്റ് സുഫിയാൻ ഖാലിദിെൻറയും റിയാദിലെ ഗായകരുടെയും പാട്ടുകൾ, വൈവിധ്യമാർന്ന മറ്റ് കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. സ്പോർട്സ് കൺവീനർ നൗഷാദ് പള്ളത്ത്, ലാലു വർക്കി എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
വാശിയേറിയ വടംവലിയും നൗഷാദ് പള്ളത്ത് ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.അഡ്വ. അജിത് ഖാൻ പരിപാടിയുടെ അവതാരകനായി. മജീദ് പാറക്കൽ, അമീർ കൊപ്പറമ്പിൽ, അൻവർ മുഹമ്മദ്, ഹാരിസ് മേതല, ഹിലാൽ ബാബു, ജബ്ബാർ കോട്ടപ്പുറം, കരീം മേതല, മിഥിലാജ്, ഷമീർ പോഞ്ഞാശ്ശേരി, ഷമീർ മുഹമ്മദ്, സുഭാഷ് അമ്പാട്ട്, ഉവൈസ്, സ്വാലിഹ്, അഷ്കർ അലി, ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

