പെരുമ്പാവൂർ പ്രവാസി അസോ. ഇഫ്താർ സംഗമവും പൊതുയോഗവും
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാമിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
അൽ ഖോബാർ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാം ഘടകം ഇഫ്താർ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. അൽ ഖോബാർ അസീസിയ ലീവാൻ ഹാളിൽ നടന്ന സംഗമത്തിൽ മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളായി വർഗീസ് പെരുമ്പാവൂർ, അഷ്റഫ് കാരോത്തി (രക്ഷാധികാരികൾ), എ.എ. നാസർ (പ്രസി.), മുഹമ്മദ് അറഫാത്ത് (ജന. സെക്ര.), സക്കീർ അടിമ (ട്രഷ.), മണിക്കുട്ടൻ (ചാരിറ്റി കൺവീനർ), ലത്തീഫ് പട്ടിമറ്റം (മീഡിയ കൺവീനർ), വിബിൻ കൂവപ്പടി (കലാ സാംസ്കാരിക കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

