പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsറിയാദിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ നിർധനരായ രോഗികൾക്കുള്ള സഹായനിധി കൈമാറ്റം ഭാരവാഹികൾ നിർവഹിച്ചപ്പോൾ
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസ് അൽമാസ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രവർത്തകരും കുടുംബാഗങ്ങളും ബിസിനസ്, സാമൂഹിക, ജീവകാരുണ്യ രംഗത്തെ നിരവധി പേരും പങ്കെടുത്തു.
അഡ്വ. അജിത് ഖാന്റെ ആമുഖത്തോടെ തുടങ്ങിയ സംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ അധ്യക്ഷതവഹിച്ചു. ഫോർക്ക കൺവീനർ ഉമർ മുക്കം ഉദ്ഘാടനം നിർവഹിച്ചു. ഒ.പി. മുഹയിദ്ദീൻ മൗലവി റമദാൻ സന്ദേശം നൽകി. ഈ റമദാനിൽ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടന നാട്ടിൽ നൂറോളം നിർധനരായ കിടപ്പുരോഗികൾക്ക് ചികിത്സാസഹായം നൽകാൻ തീരുമാനിച്ചതായി ഹ്യുമാനിറ്റി കൺവീനർ ഉസ്മാൻ പരീത് അറിയിച്ചു. ഇതിലേക്കുള്ള ഫണ്ടിെൻറ കൈമാറ്റം ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ പ്രോഗ്രാം കൺവീനർ അലി വാരിയത്തിന് കൈമാറി.
ഷുക്കൂർ ആലുവ, ഡെന്നി ജോസ് എമ്മാട്ടി, അംജദ് അലി, കെ.ബി. ഷാജി, ജലീൽ കൊച്ചിൻ, വിശ്വനാഥൻ, കരീം കാനാമ്പുറം, സലാം മാറമ്പള്ളി, സലാം പെരുമ്പാവൂർ എന്നിവർ സംസാരിച്ചു. ഇഫ്താറിനും മറ്റ് പരിപാടികൾക്കും എക്സിക്യൂട്ടിവുമാരായ സിയാവുദ്ദീൻ, സാജു ദേവസ്സി, ഷാജഹാൻ, ജോർജ് ജേക്കബ്, നൗഷാദ് പള്ളേത്ത്, ജബ്ബാർ കോട്ടപ്പുറം, ഹിലാൽ ബാബു, ഷെമീർ പോഞ്ഞാശ്ശേരി, അമീർ കൊപ്പറമ്പിൽ, ഷാനവാസ്, പ്രവീൺ ജോർജ്, തൻസിൽ ജബ്ബാർ, കരീം കാട്ടുകുടി, മുഹമ്മദ് സഹൽ, സുഭാഷ് അമ്പാട്ട്, മിഥുലാജ്, അലി സൈനുദ്ദീൻ, മജീദ് പാറയ്ക്കൽ, സാലി, ഹാരിസ് മേതല തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

