പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
text_fieldsറിയാദിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ
പങ്കെടുത്തവർ
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻറ് കരീം കാനാമ്പുറത്തിെൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഭഗവാൻ സഹായ മീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഇന്ത്യക്കാർ അവർ ജീവിക്കുന്ന സമൂഹത്തോട് കാണിക്കുന്ന കരുണയും കടപ്പാടുമാണ് ഇത്തരം ക്യാമ്പുകൾ വിളിച്ചോതുന്നതാണെന്ന് പറഞ്ഞു.
പ്രോഗ്രാം കൺവീനർ മുഹമ്മദാലി മരോട്ടിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ശിഹാബ് കൊട്ടുകാട്, അനസ് കുഞ്ഞുമോൻ, റിജോഷ്, അമീർ കൊപ്പറമ്പിൽ, സലാം മാറമ്പിള്ളി, അലി വാരിയത്ത്, അലി ആലുവ, സലാം പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു. ജീവ കാരുണ്യ കൺവീനർ മുജീബ് മൂലയിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാനവാസ്, ഷെമീർ പോഞ്ഞാശ്ശേരി, ഡൊമിനിക് സാവിയോ, ജബ്ബാർ തെങ്കയിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സെക്രട്ടറി ഉസ്മാൻ പരീത് സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.

