പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
text_fieldsഅനസ് അരിമ്പാശ്ശേരി, മുഹമ്മദ് ഷാഫി, ഹിജാസ് മുഹമ്മദ്,
സുബൈർ കുമ്മനോട്
ജിദ്ദ: 22 വർഷക്കാലമായി ജിദ്ദയിൽ പ്രവർത്തിച്ചുവരുന്ന പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ) കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.അനസ് അരിമ്പാശ്ശേരി (പ്രസിഡന്റ്), ശിഹാബ് ചെന്നര (വൈസ് പ്രസിഡൻറ്), മുഹമ്മദ് ഷാഫി (സെക്രട്ടറി), ഷഹീർ ഐമിനാകുടി, സബീർ സ്രാമ്പിക്കൽ (ജോ. സെക്രട്ടറിമാർ), ഹിജാസ് മുഹമ്മദ് (ട്രഷറർ), അൻസാദ് പുതുപ്പറമ്പിൽ (മീഡിയ സെക്രട്ടറി), അജ്നാസ് അമ്പാട്ടുകുടി (ആർട്സ് സെക്രട്ടറി), മാഹിൻഷാ പാലക്കൽ, ഉബൈദ് കൂളിയാടൻ (വെൽഫെയർ ആൻഡ് പബ്ലിക് റിലേഷൻ കൺവീനർമാർ), അബ്ദുൽ ഖാദർ മുണ്ടപ്പള്ളി, കൊച്ച് അഹമ്മദ് കരിമ്പനക്കൽ, ബഷീർ കുപ്പിയാൻ (അഡ്വൈസറി ബോർഡ് അംഗങ്ങൾ), തൻസീം പുത്തൂക്കാടൻ, ആസിഫ് അയ്മനക്കുടി (പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റി), സുബൈർ കുമ്മനോട് (രക്ഷാധികാരി) തുടങ്ങിയവരാണ് പ്രധാന ഭാരവാഹികൾ.
20 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളിൽനിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫസ്ലിൻ അബ്ദുൽ ഖാദർ, സിദ്ദീഖ് ചേറ്റുകുടിയിൽ, മക്കർ കുഞ്ഞ് കണ്ണമ്പള്ളി, അൻസാർ കാഞ്ഞിരത്തിങ്കൽ, സിമി അബ്ദുൽ ഖാദർ (ലേഡീസ് വിങ് ക്യാപ്റ്റൻ) ജാസ്മിൻ ഷാഫി, ഫമിന ഹിജാസ്, നിഖിത ഫസ്ലിൻ (വനിതാ കൺവീനർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

