Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെർമിറ്റ്​ ഫീസ്​...

പെർമിറ്റ്​ ഫീസ്​ വാഹനത്തി​ന്റെ ഇന്ധനക്ഷമതക്കനുസരിച്ച്; സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ

text_fields
bookmark_border
പെർമിറ്റ്​ ഫീസ്​ വാഹനത്തി​ന്റെ ഇന്ധനക്ഷമതക്കനുസരിച്ച്; സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ
cancel

ജിദ്ദ: പെർമിറ്റ്​ (ഇസ്​തിമാറ) വാർഷിക ഫീസ്​ വാഹനത്തി​ന്റെ ഇന്ധനക്ഷമതക്കനുസരിച്ച് ഈടാക്കുന്ന പുതിയ നിയമം പ്രാബ്യത്തിൽ. ഒക്ടോബർ 22 മുതലാണ് പുതിയ നിയമം ബാധകമായത്. ആദ്യഘട്ടത്തിൽ 2024 മോഡൽ ചെറിയ (ലൈറ്റ്) വാഹനങ്ങൾക്കാണ്​ ബാധകം​. രണ്ടാംഘട്ടത്തിൽ മുഴുവൻ ലൈറ്റ്​, ഹെവി വാഹനങ്ങൾ ഉൾപ്പെടും. എൻജിൻ ശേഷി, ഇന്ധനക്ഷമത എന്നീ രണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഫീസ്​ കണക്കാക്കുക.

2015 മോഡലിനും അതിന്​ മുമ്പുള്ളതിനും മുഴുവൻ ഹെവി വാഹനങ്ങൾക്കും എൻജിൻ ശേഷി അനുസൃതമായിട്ടാകും ഫീസ്​ കണക്കാക്കുക. 2016 മോഡലും അതിനുശേഷമുള്ളതുമായ എല്ലാ ചെറുകിട വാഹനങ്ങളുടെയും ഫീസ്​ ഇന്ധക്ഷമത​ക്ക്​ അനുസൃതമായിരിക്കും. കുറഞ്ഞ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക്​ ഫീസ്​ ഉണ്ടാകില്ല.

2021 ആഗസ്​റ്റിലാണ്​ സൗദി മന്ത്രിസഭ ഇത്​ സംബന്ധിച്ച തീരുമാന​മെടുത്തത്​. വാർഷിക ഫീസ്​ നടപ്പാക്കുന്നതിൽ നിരവധി സർക്കാർ ഏജൻസികൾ ഉൾപ്പെടുന്നുണ്ട്​. വാണിജ്യ മന്ത്രാലയം, സൗദി സ്​റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി അതോറിറ്റി, സകാത്ത്, ടാക്സ് ആൻഡ് കസ്​റ്റംസ് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്​, നാഷനൽ ഇൻഫർമേഷൻ സെൻറർ, സൗദി എനർജി എഫിഷ്യൻസി സെൻറർ എന്നിവ ഇതിൽ ഉൾപ്പെടും.

അതേസമയം, വാഹനത്തി​െൻറ ഇന്ധന ഉപഭോഗം അനുസരിച്ച് വാർഷിക ഫീസ് അഞ്ച് തലങ്ങളായി തിരിച്ചിട്ടുണ്ടെന്ന്​ ദേശീയ പ്ലാറ്റ്ഫോം ‘മർകബത്തി’ പറഞ്ഞു. കുറഞ്ഞ ഉപഭോഗ വാഹനങ്ങൾക്ക് വാർഷിക ഫീസ്​ ഈടാക്കില്ലെന്നും വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് markabati.saso.gov.sa എന്ന ലിങ്കിൽ ‘മർകബതി’ പ്ലാറ്റ്‌ഫോം സന്ദർശിക്കാവുന്നതാണ്.

വാഹന ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനും ഈടാക്കുന്ന വാർഷിക ഫീസിനെക്കുറിച്ചുള്ള നിരവധി സേവനങ്ങളും വിവരങ്ങളും പ്ലാറ്റ്​ഫോം നൽകുന്നുണ്ട്​. ഫീസ്​ സംബന്ധിച്ച ആമുഖം, അന്വേഷണം, കണക്കാക്കിയ ഫീസ്​ എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം. വാഹനങ്ങളുടെ ലൈസൻസ് (ഇസ്​തിമാറ) നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസിനൊപ്പമാണ്​ ഇന്ധനക്ഷമതക്കനുസരിച്ച് ഫീസ്​ ഈടാക്കുക.

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറക്കുകയും പാരിസ്ഥിതിക ആഘാതം മെച്ചപ്പെടുത്തുകയുമാണ്​ വാഹന ലൈസൻസ്​ പുതുക്കുന്നതിന്​ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaIstimaraVehicle Permit fee
News Summary - Permit fee depends on the fuel efficiency of the vehicle; New law in effect in Saudi Arabia
Next Story