സൗദിയിൽ തൊഴിലാളികളുടെ ജോലി സമയവും വേതനവും കുറക്കാൻ അനുവാദം
text_fieldsജുബൈൽ: കോവിഡിെൻറ പശ്ചാത്തലത്തിൽ സ്വകാര്യമേഖലയ്ക്കുള്ള തൊഴിൽ മാർഗനിർദേശത്തിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. ജീവനക്കാരുടെ ജോലി സമയവും വേതനവും കുറക്കാനുമുള്ള അനുവാദമാണ് തൊഴിൽ സംരംഭകർക്ക് നൽകിയത്. ദൈനംദിനമോ പ്രതിവാരമോ ആയ പ്രവൃത്തിസമയം കണക്കിലെടുത്ത് അടുത്ത ആറ് മാസത്തിനുള്ളിൽ ജോലി സമയം കുറയ്ക്കാനും ജീവനക്കാരുടെ വേതനം കുറയ്ക്കാനുമാണ് പുതിയ നിയമം അനുവാദം നൽകുന്നത്.
ആകെ ശമ്പളത്തിെൻറ 40 ശതമാനത്തിൽ കൂടുതൽ വേതനം കുറയ്ക്കാൻ പാടില്ല. ആറുമാസത്തിനുശേഷം ജീവനക്കാർക്ക് മുഴുവൻ വേതനവും നൽകണം. നിയമാനുസൃതമുള്ള 40 ശതമാനത്തിൽ കവിയാത്ത കാലത്തോളം കുറയ്ക്കുന്നതിനെ എതിർക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടായിരിക്കില്ല. തൊഴിൽ സാഹചര്യങ്ങളെ ആശ്രയിച്ച് ജീവനക്കാരുടെ വാർഷിക അവധി സമയങ്ങൾ ക്രമീകരിക്കാനുള്ള അവകാശം ഉടമകൾക്ക് നിയമം നൽകുന്നു.
ജീവനക്കാർക്ക് ഒരേ സമയം അല്ലെങ്കിൽ മാറിമാറി വാർഷിക അവധി നൽകാനും ഇൗ നിയമം അനുവാദിക്കുന്നു. ശമ്പളമില്ലാത്ത അവധി ചോദിക്കാനുള്ള അവകാശം തൊഴിലാളികൾക്കും ഇൗ നിയമം നൽകുന്നു. തൊഴിലുടമയ്ക്ക് സ്വീകാര്യമാണെങ്കിലേ തൊഴിലാളികൾക്ക് ഇൗ അവകാശം വിനിയോഗിക്കാനാവൂ. പകർച്ചവ്യാധിയുടെ ഫലമായി തകരാറിലായ സ്വകാര്യമേഖലയെ സഹായിക്കുന്നതിന് അനുവദിച്ച സബ്‌സിഡികളിൽ നിന്ന് സ്ഥാപനത്തെ ഒഴിവാക്കുകയില്ല. എന്നാൽ ആറുമാസ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിലവിലെ സാഹചര്യത്തിൽ തൊഴിൽ കരാറുകൾ അവസാനിപ്പിക്കാൻ കമ്പനി ഉടമകൾക്ക് സാധിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
