ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം –വാഫി-വഫിയ്യ ജിദ്ദ ചാപ്റ്റർ
text_fieldsവാഫി - വഫിയ്യ ജിദ്ദ ചാപ്റ്റർ യോഗത്തിൽ പ്രസിഡൻറ് സൈനുൽ ആബിദീൻ തങ്ങൾ സംസാരിക്കുന്നു
ജിദ്ദ: കേരളത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ പള്ളികൾ ഉൾപ്പെടെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി യോഗം സംസഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. മദ്യശാലകൾ വരെ തുറന്നു പ്രവർത്തിക്കുമ്പോഴും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് അനുയോജ്യമായ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാറിനോടും പ്രവാസികളുടെ യാത്രാപ്രശ്നത്തിൽ ഇടപെടണമെന്ന് കേന്ദ്രസർക്കാറിനോടും യോഗം ആവശ്യപ്പെട്ടു. യോഗം കെ.പി. അബ്ദുറഹ്മാൻ ഹാജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷതവഹിച്ചു. ജോലി ആവശ്യാർഥം സ്ഥലം മാറിപ്പോയ ജനറൽ സെക്രട്ടറി ഷഫീഖ് വാഫിക്ക് പകരം ദിൽഷാദ് കാടാമ്പുഴയെ പുതിയ ജനറൽ സെക്രട്ടറിയായി യോഗം തെരഞ്ഞെടുത്തു.
കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി കമ്മിറ്റിയുടെ പ്രവർത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു. കുഞ്ഞാലി കുമ്മാളിൽ, ഈസ കാളികാവ്, സി.വി. റസീം കണ്ണൂർ, സിദ്ദീഖ് മക്കരപ്പറമ്പ്, സലീം കരിപ്പോൾ, ഷൗക്കത്ത് കരുവാരക്കുണ്ട്, അബ്ദുൽ അസീസ് വിളയൂർ, മുഹമ്മദ് ഓമശ്ശേരി തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും വർക്കിങ് സെക്രട്ടറി സാലിം അമ്മിനിക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

