Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സ്​പോൺസർഷിപ്പ്...

സൗദിയിൽ സ്​പോൺസർഷിപ്പ് മാറിയത് മുതലുള്ള തൊഴിൽ ലെവി അടച്ചാൽ മതി

text_fields
bookmark_border
സൗദിയിൽ സ്​പോൺസർഷിപ്പ് മാറിയത് മുതലുള്ള തൊഴിൽ ലെവി അടച്ചാൽ മതി
cancel
Listen to this Article

ജിദ്ദ: വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിൽ സ്​പോൺസർഷിപ്പ് മാറുമ്പോൾ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്​പോൺസർ അടച്ചാൽ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്​പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം. 'ക്വിവ' വെ​ബ്​സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിലാണ്​ ഈ പരിഷ്​കരണം വരുത്തിയതെന്ന്​​ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ നിലവിലെ സ്​പോൺസറുടെ കീഴിലായിരുന്നപ്പോഴുള്ള ലെവി അടക്കാതെ തന്നെ പുതിയ തൊഴിലുടമയി​ലേക്ക്​ തൊഴിലാളിക്ക് സ്​പോൺസർഷിപ്പ്​ മാറാൻ കഴിയും.

തൊഴിലാളി ത​െൻറ സ്​പോൺസർഷിപ്പിന്​ കീഴിലായ തീയതി മുതലുള്ള ലെവി പുതിയ തൊഴിലുടമ അടച്ചാൽ മതിയാകും. തൊഴിൽ വിപണിയുടെ ലക്ഷ്യങ്ങൾക്ക്​ അനുസൃതമായി മന്ത്രാലയത്തി​െൻറ നയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതി​െൻറയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതി​െൻറയും ഭാഗമായാണ്​ പുതിയ പരിഷ്​കരണം​.

തൊഴിലാളിയുടെ സേവനം പ്രയോജനപ്പെടുത്താത്ത പുതിയ സ്​പോൺസർക്ക്​ മുൻകാലയളവിലെ പഴയ സ്​പോൺസറുടെ മേലുള്ള ലെവിയുടെ കടബാധ്യത ഭാരമാകാതിരിക്കുക, തൊഴിലാളികളുടെ മുന്നോട്ടുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്കിടയിൽ തൊഴിൽകൈമാറ്റ നടപടിക്രമങ്ങൾ എളുപ്പമാക്കുക, ആകർഷകമായ തൊഴിൽവിപണി സൃഷ്ടിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്​.

തൊഴിൽ മേഖലയിലെ എല്ലാ സേവനങ്ങളും ഏകീകൃതമാക്കി ആളുകൾക്ക്​ എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ പ്രാപ്‌തമാക്കുന്നതിന് വേണ്ടിയാണ്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ക്വിവ പ്ലാറ്റ്​ഫോം ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Levyarrears levy
News Summary - Permission for the worker to switch to the new sponsorship without paying the arrears levy
Next Story