പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം പത്താം വാർഷിക ആഘോഷരാവ് സംഘടിപ്പിച്ചു
text_fieldsപെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം 'പെരിന്തൽമണ്ണ പെരുമ' എന്ന പേരിൽ സംഘടിപ്പിച്ച പത്താം വാർഷിക ആഘോഷരാവിൽനിന്ന്
ജിദ്ദ: പത്താം വാർഷികം ആഘോഷിക്കുന്ന പെരിന്തൽമണ്ണ താലൂക്കുകാരുടെ കൂട്ടായ്മയായ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) വിപുലമായ ആഘോഷരാവ് സംഘടിപ്പിച്ചു. 'പെരിന്തൽമണ്ണ പെരുമ' എന്ന പേരിൽ ശറഫിയ റീഗൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്‌ഘാടനം ചെയ്തു.
ആക്ടിങ് പ്രസിഡന്റ് അയ്യൂബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പിന്നണി ഗായികയും അവതാരകയുമായ സുമി അരവിന്ദ് വിശിഷ്ടാതിഥിയായിരുന്നു. അബൂബക്കർ അരിമ്പ്ര, സക്കീർ ഹുസൈൻ എടവണ്ണ, ഷിബു തിരുവനന്തപുരം എന്നിവർ ആശംസ നേർന്നു. രക്ഷാധികാരി റീഗൾ മുജീബ്, ഉപദേശക സമിതി അംഗങ്ങളായ ലത്തീഫ്, നൗഫൽ, സത്താർ, ആഷിക് എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും അഹമ്മദ് അക്ബർ നന്ദിയും പറഞ്ഞു.
റഹ്മത്ത് മുഹമ്മദ് ആലുങ്ങൽ ചിട്ടപ്പെടുത്തി റിമ ഷാജി, ഫാത്തിമ നസ്റിൻ, റാലിയ ഫർസാന, ഖദീജ മൻഹ, ഹന അബ്ദുൽ മജീദ്, റിന ഹാരിസ്, റിഫ്ഹ നൗഫൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഒപ്പന സദസ്യരുടെ ഹൃദയവും മനസ്സും കീഴടക്കി. ദനീം അബ്ദുൽ മജീദിന്റെ സെമി ക്ലാസിക്കൽ നൃത്തം, അൻഷിഫ് അബൂബക്കർ ചിട്ടപ്പെടുത്തി റിമ ഫാത്തിമ, മൻഹ ഉനൈസ്, നിയ ഷൗക്കത്ത്, മർവ ലത്തീഫ്, റിഫ്ഹ നൗഫൽ, ഫിദ സമീർ എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തം എന്നിവ ശ്രദ്ധിക്കപ്പെട്ടു. അയ്യൂബ് മാസ്റ്റർ എഴുതി സംവിധാനം നിർവഹിച്ച 'നേർക്കാഴ്ച' എന്ന സ്കിറ്റ് സമകാലിക വിഷയത്തിന്റെ നേർക്കാഴ്ച വരച്ചുകാണിക്കുന്നതായിരുന്നു. ഡോ. ഇന്ദു, സുബൈർ ആലുവ, സുനിൽ സെയ്ദ്, വി.കെ. അബു, ഷംസു പാറൽ, മാസ്റ്റർ ഷയാൻ, അദ്നാൻ, മാസ്റ്റർ റസിൻ, മുഹമ്മദ് അമാൻ എന്നിവർ സ്കിറ്റിൽ വേഷമിട്ടു.
തനത് രീതിയിൽ അവതരിപ്പിച്ച കോൽക്കളിയും സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി. ഹസൻ മേച്ചേരി, അബ്ദുൽ അസീസ് ഖാസിമി, മൊയ്തുട്ടി മങ്കട, പി.ടി. അഷ്റഫ്, ജാഫർ, മുനീർ റഹ്മാനി, റഷീദ് കൂട്ടിലങ്ങാടി, ഷമീർ കൊളത്തൂർ എന്നിവർ കോൽക്കളിയിൽ അണിനിരന്നു. മിർസ ഷരീഫ്, ഡോ. ആലിയ, ഡോ. ഹാരിസ്, അസ്‌കർ, ആരിഫ ഉവൈസ്, ഹാരിസ് എന്നിവർ ഗാനമാലപിച്ചു. സിന്ധു റോഷൻ, ദനീം അബ്ദുൽ മജീദ്, നൗഷാദ് ചാത്തല്ലൂർ എന്നിവർ അവതാരകരായിരുന്നു. ഷമീം അയ്യൂബ്, ജുനൈദ അബ്ദുൽ മജീദ്, നൗഷാദ് പാലക്കൽ, ഷംസു, നൗഫൽ പാങ്ങ്, സത്താർ, അഷ്റഫ്, മുസ്തഫ കോഴിശ്ശേരി, ലത്തീഫ് കാപ്പുങ്ങൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

