പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം 10ാം വാർഷികം ആഘോഷിച്ചു
text_fieldsപെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) വാർഷികാഘോഷ സംഘാടകർ
ജിദ്ദ: പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) 10ാം വാർഷികം ആഘോഷിച്ചു. ജിദ്ദ ലയാലി ഓഡിറ്റോറിയത്തിൽ ‘റീഗൽ പെൻറിഫ് ദശോത്സവ്’ എന്ന പേരിൽ നടന്ന ആഘോഷ പരിപാടിയിൽ ഗാനമേള, നൃത്തനൃത്യങ്ങൾ, ഒപ്പന, നാടകം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. സിനിമാ പിന്നണി ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ഹിറ്റ് ഗാനങ്ങൾ അവതരിപ്പിച്ച് വേദിയെ ആവേശഭരിതരാക്കി.
ഡോ. ഇന്ദു ചന്ദ്രശേഖർ അവതരിപ്പിച്ച ഭരതനാട്യവും അരീബ് ഉസ്മാന്റെ നേതൃത്വത്തിൽ പെൻറിഫ് അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച ഓർക്കസ്ട്ര, അഫ്രിൻ കാരാട്ടിൽ, അയറിൻ കാരാട്ടിൽ, ഇസ്രാ സക്കീർ, ഷായ്സ ഐഷ, നിമാ സാറാ, അദ് ലാൻ യൂനുസ്, അബ്ദുറഹീം, കെ.വി. മുഹമ്മദ്, അദവിക പ്രതാപൻ, അദ്വിതാ പ്രതാപൻ, ഇശൽ റിയാസ്, റിഫ നൗഫൽ, മിഹ്റാ ഫാത്തിമ, നാദിയാ നൗഷാദ്, ഖദീജ മലീഹ, മുഹമ്മദ് റിസ്വാൻ, നാദിർ യൂനുസ്, മുഹമ്മദ് അനസ്, മാനവ് ബിജുരാജ്, മുഹമ്മദ് അമൻ, ആലിബ് മുഹമ്മദ്, റിഷാൻ റിയാസ്, അരീബ് ഉസ്മാൻ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ശയാൻ നൗഷാദ്, അമൻ സുനിൽ എന്നിവർ അവതരിപ്പിച്ച സ്കിറ്റ്, സംഘടന അംഗങ്ങളായ ആരിഫ ഉവൈസ്, ഡോ. ആലിയ, നസീർ പരിയാപുരം എന്നിവരുടെ ഗാനങ്ങൾ, ഷമീന ടീച്ചറുടെ കൊറിയഗ്രഫിയിൽ അരങ്ങേറിയ ഒപ്പനയും സന്തോഷ് ഖാൻ സംവിധാനം നിർവഹിച്ച നാടകവും വേദിക്ക് വേറിട്ട അനുഭവമായി.
ജിദ്ദയിൽ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) വാർഷികാഘോഷത്തിൽ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും പാടുന്നു
പരിപാടിയുടെ ഭാഗമായി നടന്ന ഭാഗ്യനറുക്കെടുപ്പിൽ കിഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദീഖിനും പാങ്ങ് സ്വദേശി മുഹമ്മദാലിക്കും തിരുവമ്പാടി സ്വദേശി ജോബിക്കും സമ്മാനങ്ങൾ ലഭിച്ചു. റീഗൽ ഡേ റ്റു ഡേ ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രയോജകർ. സഹപ്രയോജകർ എൻ. കംഫോർട്ടും, അവതരണം അബീർ മെഡിക്കൽ ഗ്രൂപ്പുമാണ് നിർവഹിച്ചത്. പെൻറിഫ് അംഗവും ജിദ്ദയിലെ ഇവന്റ് മാനേജറുമായ നൗഷാദ് ചാത്തല്ലൂർ, എൻജിനീയർ ജുനൈദ മജീദ് എന്നിവർ നയിച്ച ആഘോഷ പരിപാടി രക്ഷാധികാരികളായ റീഗൽ മുജീബ്, ലത്തീഫ് കാപ്പുങ്കൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അയ്യൂബ് മുസ് ലിയാരകത്ത് അധ്യക്ഷത വഹിച്ചു. വി പി അബ്ദുൽ മജീദ് സ്വാഗതവും ട്രഷറർ നാസർ ശാന്തപുരം നന്ദിയും പറഞ്ഞു. പരിപാടിയിൽ ഡോ. ആലിയ, ഡോ. ഇന്ദു എന്നിവർ അവതാരകരായിരുന്നു. ബാബു 123, ഷമീം അയ്യൂബ്, വീരാൻ കുട്ടി, റജിയ വീരാൻ, മുസ്തഫ കോഴിശ്ശേരി, ഉവൈസ്, അസ്കർ, നൗഷാദ് പാലക്കൽ, അലി ഹൈദർ, മുഹ്സിൻ, സക്കീർ, ഹാരിസ്, അഹ്മദ് അക്ബർ, ഷംസു പാറൽ, അഷ്റഫ് താഴേക്കോട്, ഉണ്ണീൻ പുലാക്കൽ, നൗഫൽ പാങ്, മുജീബ് പിലാക്കാടൻ, സത്താർ മണലായ, നജാത് സക്കീർ, ജെസ്ലി നൗഷാദ്, ആരിഫ ഉവൈസ്, ഷമിത മുജീബ്, സലീന നൗഫൽ, സ്നാക്ക് ബാബു തുടങ്ങി എക്സിക്യൂട്ടിവ് അംഗങ്ങളും സാമൂഹിക, മാധ്യമ, ഇൻഫ്ലൂവൻസർമാരും ഒരുമിച്ചുകൊണ്ടായിരുന്നു വാർഷികാഘോഷ പരിപാടികൾ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

