പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം ആഘോഷരാവ് സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച ഓണം, സൗദി ദേശീയദിനാഘോഷ പരിപാടി
ജിദ്ദ: ഓണം, സൗദി ദേശീയദിനം എന്നിവ പ്രമാണിച്ച് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) വിപുലമായ ആഘോഷരാവ് സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനും മാനസിക സംഘർഷങ്ങൾ കുറക്കാനും കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് അയ്യൂബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി റീഗൾ മുജീബ്, ഉപദേശക സമിതി അംഗങ്ങളായ എൻ കൺഫേർട്ട് ലത്തീഫ്, മുസ്തഫ കോഴിശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ഉണ്ണീൻ പുലാക്കൽ, ഷമീം അയ്യൂബ്, നൗഷാദ് പാലക്കൽ, സക്കീർ വലമ്പൂർ, നൗഫൽ പാങ്ങ്, അസ്കർ, ലത്തീഫ് കാപ്പുങ്ങൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും അഹമ്മദ് അക്ബർ നദിയും പറഞ്ഞു. ജുനൈദ മജീദ്, സിന്ധു റോഷൻ എന്നിവർ അവതാരകരായിരുന്നു.
പെൻറിഫ് എക്സിക്യൂട്ടിവ് അംഗം ഹാരിസിന്റെ ഭക്തിഗാനത്തോടെ കലാപരിപാടികൾ ആരംഭിച്ചു. അരീബ് ഉസ്മാൻ അവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തം, പെൻറിഫ് അംഗങ്ങളായ അസ്കർ, ആരിഫ ഉവൈസ് എന്നിവർ ആലപിച്ച ഗാനം തുടങ്ങിയവ ശ്രദ്ധേയമായി. നാദിറ ടീച്ചർ ചിട്ടപ്പെടുത്തിയ ഡാൻസ് നിമിറ, മിസ്ബ, കിങ്ങിണി, റാമിയ, ആയിഷു, നിഹ, നിയാൽ, സാമി, ഹാദി, ചഞ്ചൽ, ആശിലി, അഷ്ന എന്നിവർ അവതരിപ്പിച്ചു. നൂഹ് ബീമാപള്ളി, ഡോ. മിർസാന, റിഫ നൗഫൽ, മുബാറക് വാഴക്കാട്, സനൂക്, ഫിറോസ് ഖാൻ, ഹാരിസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. നാസർ ശാന്തപുരം അവതരിപ്പിച്ച ‘മാസ്കിങ് ദ പ്രോഡക്ട്’ മത്സരത്തിൽ യാസീൻ ലത്തീഫ് കാപ്പുങ്ങൽ വിജയിയായി. വടംവലി പുരുഷ വിഭാഗം മത്സരത്തിൽ റീഗൾ മുജീബ് ആൻഡ് ടീമും വനിത വിഭാഗത്തിൽ ഷമിത മുജീബ് ആൻഡ് ടീമും വിജയികളായി. കുട്ടികളുടെ ഷൂട്ടൗട്ട് മത്സരത്തിൽ ദിൽഷാൻ ആൻഡ് ടീം വിജയിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന ഭാഗ്യനറുക്കെടുപ്പിൽ സിന്ധു റോഷൻ ഒന്നാം സ്ഥാനവും അംറു ആഷിഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

