പെരിന്തൽമണ്ണ കൂട്ടായ്മ കുടുംബ ഇഫ്താർ
text_fieldsപെരിന്തൽമണ്ണ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: ജിദ്ദയിലെ പെരിന്തൽമണ്ണ താലൂക്കിൽ ഉൾപ്പെട്ട ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ പെൻറിഫ് കുടുംബ ഇഫ്താർ സംഘടിപ്പിച്ചു.മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അയ്യൂബ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു.
സലാഹ് കാരാടൻ, ഷിബു തിരുവനന്തപുരം, റീഗൾ മുജീബ്, നാസർ ശാന്തപുരം, മിർസ ഷരീഫ്, എൻകൺഫേർട്ട് അബ്ദുൽ ലത്തീഫ്, ജാഫറലി പാലക്കോട്, നൗഷാദ് ചാത്തല്ലൂർ, അഷ്റഫ്, മുസ്തഫ കോഴിശ്ശേരി, സക്കീർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി എൻജിനീയർ മജീദ് സ്വാഗതവും അക്ബർ നന്ദിയും പറഞ്ഞു. ഡോ. ഇന്ദു, ഷമീം ടീച്ചർ, ജുനൈദ മജീദ്, ഷെറിൻ (സിന്ധു), അസ്കർ, ഷംസു, അബു കട്ടുപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.

