എ.കെ. നാസറിന് പെരിന്തൽമണ്ണ കെ.എം.സി.സി സ്വീകരണം നൽകി
text_fieldsദമ്മാമിലെത്തിയ മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് എ.കെ. നാസറിന് കെ.എം.സി.സി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ദമ്മാം: സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമവും പുതുതലമുറയുടെ ക്രിയാശേഷിയെയും കൃത്യമായി സമൂഹത്തിന് ഉപകാരപ്പെടുത്താനുള്ള പദ്ധതികളായിരിക്കണം നാടിന്റെ വികസന അജണ്ടയിൽ ആദ്യമുണ്ടാകേണ്ടതെന്ന് മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് എ.കെ. നാസർ അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദർശനത്തിന് സൗദിയിലെത്തിയ അദ്ദേഹം ദമ്മാമിൽ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ഒരുക്കിയ സ്വീകരണവേദിയിൽ സംസാരിക്കുകയായിരുന്നു.
നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്ക് സിവിൽ സർവിസ് പരിശീലനമടക്കമുള്ള സേവനങ്ങൾ കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് റഷീദ് നാലകത്ത് അധ്യക്ഷത വഹിച്ചു.
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, ജൗഹർ കുനിയിൽ, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, നസീർ ബാബു കട്ടുപ്പാറ എന്നിവർ സംസാരിച്ചു. മുഹമ്മദ് അനീസ് താഴെക്കോട് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അക്ബർ കട്ടുപ്പാറ സ്വാഗതവും മുഹമ്മദലി ഓടമല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

