പെരിന്തൽമണ്ണ സി.എച്ച് സെന്റർ റിയാദ് ചാപ്റ്റർ നിലവിൽ വന്നു
text_fieldsമജീദ് മണ്ണാർമല (ചെയർ.), ഹാരിസ് പള്ളിക്കുന്ന് (ജന. കൺ.),മുസ്തഫ വാഫി പട്ടാമ്പി (ട്രഷ.)
റിയാദ്: പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിയാദ് ചാപ്റ്റർ രൂപവത്കരിച്ചു. ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന രൂപവത്കരണ യോഗം റിയാദ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നിയോജകമണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഖമറുദ്ദീൻ ഏലംകുളം അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒന്നരവർഷമായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് സമീപം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്വന്തം കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് സൗജന്യ മരുന്ന്, താമസത്തോടുകൂടിയ ഫിസിയോ തെറാപ്പി, ലബോറട്ടറി സേവനങ്ങൾ, വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ്, ആംബുലൻസ്, മയ്യത്ത് പരിപാലനം തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ സന്നദ്ധ രക്തദാന സേനയും റമദാൻ മാസത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണവും സെന്ററിന് കീഴിൽ നടക്കുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായും, കെ.പി.എ. മജീദ് എം.എൽ.എ പ്രസിഡൻറും അഡ്വ. എ.കെ. മുസ്തഫ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിൽ പെരിന്തൽമണ്ണ സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. റിയാദ് ചാപ്റ്ററിന്റെ ഭാരവാഹികളായി സുലൈമാൻ വാഫി, ഇബ്രാഹിം സുബ്ഹാൻ, അൻസാർ നെന്മിനി, ഫിറോസ് നെന്മിനി, അസ്ക്കർ കെൽക്കോ, റഫീഖ് പെരിന്തൽമണ്ണ (രക്ഷാധികാരികൾ), മജീദ് മണ്ണാർമല (ചെയ.), ഹാരിസ് പള്ളിക്കുന്ന് (ജന. കൺ.), മുസ്തഫ വാഫി പട്ടാമ്പി (ട്രഷ.), യുനുസ് സലീം താഴേക്കോട്, ഹംസ കട്ടുപ്പാറ, ഹക്കീം ചെർപ്പുളശ്ശേരി, ജാഫർ താഴേക്കോട്, സദ്ദാം പട്ടാമ്പി, ഫൈസൽ ഏലംകുളം, മുജീർ പട്ടാമ്പി, സലീം വല്ലപ്പുഴ, സജീർ ഫൈസി തച്ചനാട്ടുകര (വൈ. ചെയർ.), നാസർ മംഗലത്ത്, സിദ്ദീഖ് താഴേക്കോട്, നസീർ വളപുരം, ഷരീഫ് തൂത, ഷൗക്കത്ത് വേങ്ങൂർ, റാഷിദ് വരിക്കോടൻ മേലാറ്റൂർ, സിദ്ദീഖ് വിളയൂർ, ശിഹാബ് കുലുക്കല്ലൂർ, അനസ് വാഫി (ജോ. കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
സത്താർ താമരത്ത്, ഖമറുദ്ദീൻ ഏലംകുളം, ബുഷൈർ താഴേക്കോട്, റഫീഖ് ഹസ്സൻ വെട്ടത്തൂർ, ശിഹാബ് മണ്ണാർമല, മുസ്തഫ വല്ലപ്പുഴ, നിഷാദ് പാറൽ, ഷൗക്കത്ത് വിളയൂർ, കരീം മുതുതല, സൈതാലിക്കുട്ടി കാപ്പ്, ഫൈസൽ മണ്ണാർമല, റഹീസ് വിളയൂർ, റഷീദ് തിരുവേഗപ്പുറ, അബൂബക്കർ ഓങ്ങല്ലൂർ, ഹംസ ഇ.കെ. അമ്മിനിക്കാട് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ചടങ്ങിൽ ബുഷൈർ താഴെക്കോട് സ്വാഗതവും ഹാരിസ് പള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

