പ്രകടനപത്രിക സ്വാഗതാർഹം –പ്രവാസി യു.ഡി.എഫ്
text_fieldsജിദ്ദയിൽ യു.ഡി.എഫിെൻറ പ്രകടനപത്രിക പരിചയപ്പെടുത്തുന്ന ചടങ്ങിൽ പ്രവാസി യു.ഡി.എഫ് നേതാക്കൾ
ജിദ്ദ: പ്രവാസി ക്ഷേമ പെൻഷനടക്കം സഹായങ്ങൾ മാസത്തിൽ 3000 രൂപയാക്കുമെന്നും പാവപ്പെട്ട കുടുംബങ്ങൾക്ക് രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിയിലൂടെ വർഷത്തിൽ 72,000 രൂപ നൽകുമെന്നും ഉറപ്പുനൽകുന്ന യു.ഡി.എഫ് പ്രകടനപത്രിക പ്രവാസി സമൂഹം സ്വാഗതം ചെയ്യുമെന്ന് പ്രവാസി യു.ഡി.എഫ് ചെയർമാനും ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറുമായ കെ.ടി.എ. മുനീർ അഭിപ്രായപ്പെട്ടു. ജിദ്ദയിൽ യു.ഡി.എഫിെൻറ പ്രകടനപത്രിക പരിചയപ്പെടുത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷയും പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സിംഗ്ൾ വിൻഡോ ക്ലിയറൻസ് സിസ്റ്റവും നടപ്പാക്കുന്നതടക്കം നൂതന പദ്ധതികളാണ് പ്രകടനപത്രികയിൽ ഉള്ളതെന്ന് പ്രവാസി യു.ഡി.എഫ് ജനറൽ കൺവീനറും കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ അബൂബക്കർ അരിമ്പ്ര പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന നിർദേശം സ്വാഗതാർഹമെന്ന് കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് വി.പി. മുസ്തഫ പറഞ്ഞു. ആഗോള തൊഴിൽ സാധ്യതകൾ മനസ്സിലാക്കിയുള്ള നവീന വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്നും ഇതിനായി ഹൈപവർ കമ്മിറ്റി രൂപവത്കരിക്കുമെന്നുമുള്ള വാഗ്ദാനം പ്രതീക്ഷജനകമാണെന്ന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ പറഞ്ഞു. ഹബീബ് കല്ലൻ, ശ്രീജിത്ത് കണ്ണൂർ, ഹുസൈൻ കരികാര, പി.വി. അഷ്റഫ് ആനക്കയം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

