വർഗീയ ധ്രുവീകരണത്തിന് ജനം നൽകിയ തിരിച്ചടി -റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയ തിളക്കം പിണറായി സർക്കാറിന്റെ ദുർഭരണത്തിനും വർഗീയ ധ്രുവീകരണത്തിനും ജനം നൽകിയ തിരിച്ചടിയാണെന്ന് റിയാദ് ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു.
മണ്ഡലത്തിൽ ഭരണ നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ആദ്യം മുതൽ അവസാനം വരെ ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില സാംസ്കാരിക പ്രവർത്തകരായ സൈബർ പോരാളികളും ഇടതുപക്ഷ നേതാക്കളും ദിവസങ്ങളോളം വർഗീയ ധ്രുവീകരണം നടത്തിയിട്ടും മതേതര ജനത യു.ഡി.എഫിന് നൽകിയ സ്വീകാര്യതയാണ് ഈ തിളക്കമാർന്ന വിജയം. അതോടൊപ്പം എൽ.ഡി.എഫിന്റെ പരാജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ടെസ്റ്റ് ഡോസ് ആണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിെൻറ വിജയത്തിനായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കരയുടെ നേതൃത്വത്തിൽ പ്രധാന ഭാരവാഹികളടക്കം ആഴ്ചകളോളം മണ്ഡലത്തിലുടനീളംകൺവെൻഷനുകളും ഭവന സന്ദർശനങ്ങളുമടക്കം ചിട്ടയോടെയുള്ള പ്രവർത്തനം നടത്തിയിരുന്നു.
യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്തുകളിലേക്കും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് ചരിത്ര വിജയം ഉണ്ടാക്കാൻ സാധിക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

