Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു...

യാം​ബു പു​ഷ്പ​മേ​ള​യി​ലേ​ക്ക് ജ​ന​മൊ​ഴു​കു​ന്നു; സ​ന്ദ​ർ​ശ​ക​രാ​യി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളും

text_fields
bookmark_border
യാം​ബു പു​ഷ്പ​മേ​ള​യി​ലേ​ക്ക് ജ​ന​മൊ​ഴു​കു​ന്നു; സ​ന്ദ​ർ​ശ​ക​രാ​യി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളും
cancel
camera_alt

16-ാമ​ത് യാം​ബു പു​ഷ്‌​പോ​ത്സ​വ ന​ഗ​രി​യി​ലെ വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ

യാം​ബു: പൂ​ക്ക​ളു​ടെ അ​പൂ​ർ​വ വ​സ​ന്തോ​ത്സ​വം നു​ക​രാ​ൻ യാം​ബു​വി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം തു​ട​രു​ന്നു. 16ാമ​ത് യാം​ബു പു​ഷ്‌​പോ​ത്സ​വം കാ​ണാ​ൻ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് ദി​നേ​ന എ​ത്തു​ന്ന​ത്. മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ബ​സു​ക​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി ധാ​രാ​ളം പേ​ർ കു​ടും​ബ​സ​മേ​തം മേ​ള കാ​ണാ​നെ​ത്തി. സൗ​ദി​യി​ലെ ശ്ര​ദ്ധേ​യ സാം​സ്‌​കാ​രി​ക ഉ​ല്ലാ​സ പ​രി​പാ​ടി​യാ​യി മാ​റി​യ പു​ഷ്പ​മേ​ള​യി​ൽ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ പു​തു​മ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

മാ​ർ​ച്ച് 23ന് ​തു​ട​ങ്ങി​യ മേ​ള​യു​ടെ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ ജി​ദ്ദ, മ​ദീ​ന, ത​ബൂ​ക്ക്, മ​ക്ക, ത്വാ​ഇ​ഫ്, ദ​മ്മാം, അ​ൽ ഖോ​ബാ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് മ​ല​യാ​ളി വി​നോ​ദ യാ​ത്രാ​സം​ഘ​ങ്ങ​ൾ വ​ൻ​തോ​തി​ൽ എ​ത്തി​യി​രു​ന്നു. ജി​ദ്ദ​യി​ലെ വി​വി​ധ നാ​ട്ടു​കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ ജി​ദ്ദ ഹൈ​വേ റോ​ഡി​നോ​ട് ചേ​ർ​ന്ന അ​ൽ മു​നാ​സ​ബാ​ത്ത് പാ​ർ​ക്കി​ലൊ​രു​ക്കി​യ ‘ഫ്ല​വ​ർ ആ​ൻ​ഡ് ഗാ​ർ​ഡ​ൻ ഫെ​സ്​​റ്റി​വ​ൽ’ ഏ​പ്രി​ൽ 23 വ​രെ തു​ട​രും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ അ​ഞ്ച്​ റി​യാ​ലി​െൻറ പ്ര​വേ​ശ​ന ടി​ക്ക​റ്റാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 20 റി​യാ​ലി​െൻറ സീ​സ​ൺ ടി​ക്ക​റ്റും ല​ഭ്യ​മാ​ണ്. https://window.rcjy.gov.sa/RCJYReservation/ എ​ന്ന ലി​ങ്ക് വ​ഴി ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ല്​ മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. പൂ​ക്ക​ളു​ടെ ഈ ​അ​പൂ​ർ​വ സം​ഗ​മം ആ​സ്വ​ദി​ക്കാ​നും പു​ഷ്പാ​ലം​കൃ​ത​മാ​യ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​നു​മു​ള്ള തി​ര​ക്ക് ന​ഗ​രി​യി​ൽ ദൃ​ശ്യ​മാ​ണ്.

രാ​ത്രി​യി​ൽ അ​ര​ങ്ങേ​റു​ന്ന സാം​സ്കാ​രി​ക ക​ലാ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഹൃ​ദ്യ​മാ​യ അ​നു​ഭൂ​തി പ​ക​രു​ന്നു. വി​വി​ധ സ്​​റ്റാ​ളു​ക​ളി​ൽ സ്വ​ദേ​ശി യു​വ​തീ​യു​വാ​ക്ക​ളു​ടെ വ​ർ​ധി​ച്ച സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​ണ്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള പ്ര​ശ​സ്ത ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ൾ, ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ഫു​ഡ് കോ​ർ​ട്ടു​ക​ൾ, പ​ക്ഷി​ക​ളു​ടെ പാ​ർ​ക്ക്, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം ന​മ​സ്കാ​ര കേ​ന്ദ്ര​ങ്ങ​ൾ, ടോ​യ്​​ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും പു​ഷ്പ​ന​ഗ​രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatevisitorsYambu flower ShowMalayali families
News Summary - People flock to Yambu Flower Fair; Malayali families and expatriate groups as visitors
Next Story