ജിദ്ദയിൽ ലൈസൻസില്ലാതെ മീൻപിടിത്തം നടത്തിയവർ പിടിയിൽ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ സമുദ്ര അതിർത്തിക്കുള്ളിലെ സുരക്ഷാ-മുൻകരുതൽ ചട്ടങ്ങൾ ലംഘിച്ച രണ്ട് സ്വദേശികളെ സുരക്ഷാ പട്രോളിങ് സംഘം പിടികൂടി. ജിദ്ദ തീരത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൃത്യമായ അനുമതി പത്രമില്ലാതെ മീൻപിടിത്തം നടത്തിയതിനും, വേട്ടയാടുന്നതിനായി നിയമപരമായി നിരോധിച്ചിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പിടിയിലായവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ ജലവിഭവങ്ങളും സമുദ്രസമ്പത്തും സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ എല്ലാവരും പാലിക്കണമെന്ന് സുരക്ഷ വിഭാഗം ഓർമിപ്പിച്ചു. പരിസ്ഥിതിക്കോ സമുദ്രസമ്പത്തിനോ വിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ വിവരമറിയിക്കാവുന്നതാണ്: മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ: 911, മറ്റ് പ്രവിശ്യകൾ: 994, 999, 996. വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിത്വം പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, പരാതിക്കാർക്ക് ഇതിന്റെ പേരിൽ ഒരുവിധ നിയമപരമായ ഉത്തരവാദിത്തങ്ങളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

