75 വയസ്സിനു മുകളിലുള്ളവർക്ക് കുത്തിവെപ്പിന് മൂൻകൂട്ടി ബുക്കിങ് വേണ്ട
text_fieldsജിദ്ദ: 75 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ബുക്കിങ് ഇല്ലാതെ കോവിഡ് കുത്തിവെപ്പെടുക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രായം കൂടിയവർക്ക് കോവിഡ് ബാധയുണ്ടാകാനാനുള്ള സാധ്യത കൂടുതലാണെന്നതിനാലാണ് ആരോഗ്യ വകുപ്പിെൻറ തീരുമാനം. കോവിഡ് കുത്തിവെപ്പെടുക്കുന്നതിന് മന്ത്രാലയത്തിെൻറ സിഹത്തി ആപ്ലിക്കേഷനിൽ ബുക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, 75 വയസ്സിനു മുകളിലുള്ളവർക്ക് ഇനി മുതൽ ആപ്ലിക്കേഷനിൽ ബുക്ക് ചെയ്യാതെ രാജ്യത്തെ ഏത് മേഖലയിലുള്ള കോവിഡ് കുത്തിവെപ്പ് കേന്ദ്രത്തിലും നേരിെട്ടത്തി കുത്തിവെപ്പെടുക്കാം.
ഇത് സംബന്ധിച്ച നിർദേശം എല്ലാ കോവിഡ് കുത്തിവെപ്പ് കേന്ദ്രങ്ങൾക്കും നൽകി. പ്രായം കൂടിയ ആളുകൾ വരുേമ്പാൾ ഇവർക്കാവശ്യമായ വീൽചെയറടക്കമുള്ള സജ്ജീകരണങ്ങൾ കേന്ദ്രത്തിലൊരുക്കാനും ആപ്ലിക്കേഷനിൽ നേരത്തെ വിവരങ്ങൾ രേഖപ്പെടുത്താത്തതിനാൽ വിവരങ്ങൾ പ്രത്യേക ഷീറ്റിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. അതേസമയം, രാജ്യത്തെ വിവിധ മേഖലകളിൽ കോവിഡ് കുത്തിവെപ്പ് പ്രകിയ തുടരുകയാണ്. 60 ലക്ഷത്തോളം പേർ ഇതിനകം കുത്തിവെപ്പെടുത്തതായാണ് കണക്ക്.
വിവിധ മേഖലകളിലായി 587ഒാളം കേന്ദ്രങ്ങൾ കുത്തിവെപ്പിനായി ഒരുക്കിയിട്ടുണ്ട്. വിവിധ തൊഴിൽമേഖലകളിൽ കോവിഡ് കുത്തിവെപ്പ് ജോലിക്ക് നിർബന്ധമാക്കിയതോടെ കുത്തിവെപ്പിനായുള്ള ബുക്കിങും കേന്ദ്രത്തിലെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇനിയും കുത്തിവെപ്പെടുക്കാത്തവർ സിഹത്തി ആപ്ലിക്കേഷൻ വഴി ബുക്കിങ് നടത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

