പെൻറിഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsജിദ്ദ: പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) സംഘടിപ്പിക്കുന്ന ജീവിതശൈലി രോഗനിർണയ സ ൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച ജിദ്ദ ബാബ് മക്കയിലെ ഹിബ ഏഷ്യ ജനറൽ പോളിക്ലിനിക്ക ിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിനാരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് മൂന്നു വരെ തുടരും. ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗങ്ങൾ പ്രാരംഭദിശയിൽ കണ്ടെത്തി വേണ്ട ചികിത്സയും ബോധവത്കരണവും നടത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ്.
പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഇ.സി.ജി, ആൽബുമിൻ, രക്തഗ്രൂപ് നിർണയം തുടങ്ങിയ പരിശോധനകൾ സൗജന്യമായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി 0552122879, 0509392752, 0535249251, 0509551239 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. പെൻറിഫ് ഭാരവഹികളായ പി.കെ. ബിഷർ താഴേക്കോട്, നാസർ ശാന്തപുരം, വി.പി. അബ്ദുൽ മജീദ്, മുസ്തഫ കോഴിശ്ശേരി, ഹിബ ഏഷ്യ ഹെൽത്ത് കെയർ ഗ്രൂപ് പ്രതിനിധികളായ അയ്യൂബ് മുസ്ലിയാരകത്ത്, പ്രിൻസ് വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
