Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപേങ്ങാട് കമ്മിറ്റി...

പേങ്ങാട് കമ്മിറ്റി അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

text_fields
bookmark_border
പേങ്ങാട്  കമ്മിറ്റി അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു
cancel

ജിദ്ദ: ജി.സി.സി കെ.എം.സി.സി പേങ്ങാട് ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു . കഴിഞ്ഞമാസം നിര്യാതനായ പേങ്ങാട് മഹല്ല് കാരണവരും മുസ്​ലീം ലീഗ്, സമസ്ത നേതാവുമായിരുന്ന പി.കെ സീതിഹാജിയുടെയും വെമ്പൊയിൽ ഹമീദ് എന്നിവരുടെ അനുസ്മരണ പരിപാടിയും 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കമ്മിറ്റി കൺവീനർ മാരാപ്പൊറ്റ അബ്്ദുൽ നാസറിനുള്ള യാത്രയയപ്പുമാണ് സംഘടിപ്പിച്ചത്. ഹസ്സൻ കോയ കാഞ്ഞിരശ്ശേരി അധ്യക്ഷത വഹിച്ചു.


അബ്്ദുല്ല ചേർങ്ങോട്ടിൽ ഉദ്ഘാടനം ചെയ്തു. മുഷ്്താഖ് പേങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. മാരാപ്പൊറ്റ നാസറിനുള്ള ഉപഹാരം മുഷ്്താഖ് പേങ്ങാട്, ഹസ്സൻകോയ എന്നിവർ നൽകി. കുഞ്ഞാലി കൊറ്റങ്ങോടൻ, കുഞ്ഞാലി പേങ്ങാട്, ബഷീർ ചേർങ്ങോട്ടിൽ, കെ.ടി കുഞ്ഞു, സലീം കൊറ്റങ്ങോടൻ, എം.എ അബ്്ദുൽ ഹാരീസ്, ടി. ഷഹീർ, ഷഫീഖ് കൊറ്റങ്ങോടൻ തുടങ്ങിയവർ സംസാരിച്ചു.
സുബൈർ കള്ളിയിൽ സ്വാഗതവും ഹബീബ് റഹ്​മാൻ പാണ്ടികശാല നന്ദിയും പറഞ്ഞു.

Show Full Article
TAGS:pengad anusmaranavum yathrayyappum saudi saudi news 
Next Story