Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​സ്പോ​ർ​ട്ട്...

പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യാ​ൽ പി​ഴ

text_fields
bookmark_border
പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യാ​ൽ പി​ഴ
cancel

റി​യാ​ദ്: പാ​സ്‌​പോ​ർ​ട്ടി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ക​യോ ഇ​ല്ലാ​താ​ക്കു​ക​യോ മാ​റ്റു​ക​യോ ചെ​യ്‌​താ​ൽ പി​ഴ ചു​മ​ത്തു​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് (ജ​വാ​സാ​ത്ത്) മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​സ്‌​പോ​ർ​ട്ടി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നോ മാ​റ്റാ​നോ മ​നഃ​പൂ​ർ​വം ന​ശി​പ്പി​ക്കാ​നോ വ​ള​ച്ചൊ​ടി​ക്കാ​നോ പു​തി​യ വി​വ​ര​ങ്ങ​ൾ സ്വ​ന്തം നി​ല​ക്ക് ചേ​ർ​ക്കാ​നോ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു വ്യ​ക്തി​ക്കും ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യാ​ണ് ചു​മ​ത്തു​ക. അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത യാ​ത്രാ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

പാ​സ്‌​പോ​ർ​ട്ട് ഡേ​റ്റ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ് പു​തു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​വാ​സാ​ത്ത് പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​ത്. പൗ​ര​ന്മാ​ർ ത​ങ്ങ​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ൾ കേ​ടു​വ​രാ​തെ​യും ന​ഷ്‌​ട​പ്പെ​ടാ​തെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ജ​വാ​സാ​ത്ത് പ​റ​ഞ്ഞു. സ്വ​ന്തം പാ​സ്‌​പോ​ർ​ട്ടു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ അ​വ​ഗ​ണി​ക്കു​ക​യോ പ​ണ​യ​പ്പെ​ടു​ത്തു​ക​യോ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Penaltyfake passport details
News Summary - Penalty for fake passport details
Next Story