പീസ് വാലി ജുബൈൽ ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsപീസ് വാലി ജുബൈൽ ചാപ്റ്റർ രൂപീകരണ യോഗത്തിൽ
ചെയർമാൻ പി.എം അബുബക്കർ സംസാരിക്കുന്നു
ജുബൈൽ: പീസ് വാലിയുടെ ജുബൈൽ ചാപ്റ്റർ രൂപവത്കരണം ജുബൈൽ ക്ലാസിക് റസ്റ്റeറന്റ് ഹാളിൽ നടന്നു. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ പീസ് വാലിയുടെ സന്ദേശം കൈമാറി. വേലിക്കെട്ടുകൾ മറന്ന് സോദ്ദേശ്യത്തോടെ മനുഷ്യ നന്മക്കായി പ്രവർത്തിക്കുമ്പോൾ ദൈവികമായ സഹായവും നമുക്കൊപ്പം ഉണ്ടാകും എന്നതിന്റെ തെളിവാണ് പീസ് വാലി. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ പീസ് വാലിക്ക് ഉണ്ട്. ഷിബു കവലയിൽ അധ്യക്ഷത വഹിച്ചു.
പീസ് വാലിയുടെ േപ്രാജക്ടുകൾ വിശദീകരിക്കുന്ന വിഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു. മുമ്പ് പീസ് വാലി സന്ദർശിച്ചവർ അനുഭവങ്ങൾ പങ്കുവെച്ചു. പ്രോജക്ട് കോഓഡിനേറ്റർ സാബിത് ഉമർ, എ.കെ. അസീസ് എന്നിവർ സന്നിഹിതരായിരുന്നു. ശിഹാബ് മങ്ങാടൻ സ്വാഗതവും കോഡിനേറ്റർ ശംസുദ്ദീൻ നദ്വി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഷ്റഫ് മുവാറ്റുപുഴ (പ്രസി), ശാക്കിർ കടലുണ്ടി, അജാസ് അലി, റഹീമോൻ കാസിം (വൈ. പ്രസി), ഷിബു കവലയിൽ (ജന.സെക്ര), ജബീർ ചേലക്കുളം (ജോ. സെക്ര), ശിഹാബ് മങ്ങാടൻ (ട്രഷറർ), സലിം ആലപ്പുഴ, അബ്ദുൽ ഹമീദ് പയ്യോളി, ശംസുദ്ദീൻ പള്ളിയാളി, പി.കെ നൗഷാദ്, യൂസുഫ് ആലുവ, അബ്ദുൽ സലിം, കരീം മുവാറ്റുപുഴ, മലൂക് മുഹമ്മദ്, ഷഫിൻ, മുഹ്സിൻ കാസിം, നാസർ കായംകുളം, നിഷാജുദീൻ, റാഷിദ് കോട്ടക്കൽ (എക്സി. അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

