യമനിലെ സമാധാന നീക്കം: പൂർണ പിന്തുണയുമായി അറബ് പാർലമെന്റ്
text_fieldsജിദ്ദ: യമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ തങ്ങളുടെ അചഞ്ചലമായ പിന്തുണ ആവർത്തിച്ച് അറബ് പാർലമെന്റ് രംഗത്ത്.
യമനിലെ നിലവിലെ പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് വിവേകപൂർണമായ നീക്കങ്ങളും സംഭാഷണങ്ങളുമാണ് ആവശ്യമെന്ന് പാർലമെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. യമൻ ജനതയുടെ താൽപര്യങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാകേണ്ടത്.
ഇതിനായി സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുമുള്ള എല്ലാ ശ്രമങ്ങൾക്കും പാർലമെന്റ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. യമന്റെ സ്വയം ഭരണാധികാരത്തെയും ജനവികാരത്തെയും മാനിച്ചുകൊണ്ടുള്ള സുസ്ഥിരമായ രാഷ്ട്രീയ പരിഹാരത്തിനാണ് അറബ് പാർലമെന്റ് ഊന്നൽ നൽകുന്നത്.
രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി നടപ്പാക്കുന്ന എല്ലാ പദ്ധതികളോടും സഹകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും പാർലമെന്റ് വ്യക്തമാക്കി. യമൻ ജനത ആഗ്രഹിക്കുന്ന സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണം അനിവാര്യമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

