Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യയിൽ സമാധാന...

പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ സജീവം; ഇസ്‌ലാമാബാദിലെ ചർച്ചയിൽ പ​ങ്കെടുത്ത്​ സൗദി അറേബ്യയും

text_fields
bookmark_border
പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ സജീവം; ഇസ്‌ലാമാബാദിലെ ചർച്ചയിൽ പ​ങ്കെടുത്ത്​ സൗദി അറേബ്യയും
cancel

റിയാദ്​: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കാനും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുമുള്ള നിർണായക നയതന്ത്ര ചർച്ചകൾക്ക് പാകിസ്​താൻ ആതിഥേയത്വം വഹിക്കുന്നതായി റിപ്പോർട്ട്​. തുർക്കിയ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്​താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി ഇസ്‌ലാമാബാദിൽ കൂടിക്കാഴ്ച നടത്തിയതായി അൽ ജസീറ ചാനൽ റിപ്പോർട്ട്​ ചെയ്​തു.

യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ, ഗൾഫ് മേഖലയിലെ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല യോഗം ചേരുന്നത്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനൊപ്പം, സമുദ്ര വ്യാപാരത്തെ ബാധിച്ച ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും യോഗം മുൻഗണന നൽകുന്നു.

ഈ ഉച്ചകോടിക്ക് മുന്നോടിയായി പാകിസ്​താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡൻറ്​ മസൂദ് പെസെഷ്കിയനുമായി ഒരു മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പാകിസ്​താൻ ശക്തമായി അപലപിക്കുകയും ഇറാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

അമേരിക്കയുമായും മറ്റ് ഗൾഫ് രാജ്യങ്ങളുമായും പാകിസ്​താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഇറാൻ പ്രസിഡൻറിനെ ബോധിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്​താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഇറാൻ സ്വാഗതം ചെയ്തിട്ടുണ്ട്.

ഇതി​െൻറ ഭാഗമായി, ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ പാകിസ്​താൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സമാധാനത്തിന് ചർച്ചകളും നയതന്ത്രവുമാണ് ഏക പോംവഴിയെന്ന് പാകിസ്​താൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastpeace talkSaudi ArabiaUS Israel Iran War
News Summary - Peace efforts intensify in the Middle East; Saudi Arabia participates in talks held in Islamabad
Next Story